Story Dated: Sunday, December 14, 2014 12:57
വാഴൂര്‍: ശക്‌തമായ കാറ്റിലും മഴയിലും കൊടുങ്ങൂര്‍ ഭാഗത്ത് കുലച്ച 650 ഏത്തവാഴകള്‍ നിലംപൊത്തി. രണ്ടുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് പ്രാഥമികമായ വിലയിരുത്തല്‍.
വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ ശക്‌തമായ കാറ്റിലും മഴയിലുമാണ് വാഴത്തോട്ടങ്ങള്‍ നശിച്ചത്.
കൊടുങ്ങൂര്‍ വകപ്പറമ്പില്‍ പുരയിടം പാട്ടത്തിനെടുത്ത് ഏത്തവാഴകൃഷി നടത്തുകയായിരുന്ന പാമ്പാടി സ്വദേശി വട്ടുകളത്തില്‍ ദിലീപിന്റെ കുലച്ച് ഒരുമാസം മാത്രം പ്രായമായ 400 ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. ആകെ 1300 ഏത്തവാഴകളാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കിലാക്കുന്നു. കോട്ടയില്‍ വിജയന്റെ 250 കുലച്ച ഏത്തവാഴകളാണ് നിലംപൊത്തിയത്.
എഴുപതിനായിരത്തില്‍പരം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു. രണ്ടുമാസംകൂടി കഴിഞ്ഞാല്‍ കുല വെട്ടിയെടുക്കാന്‍ പ്രായമായ വാഴകളാണ് കാറ്റില്‍ നശിച്ചത്. ാഴൂര്‍ കൃഷി ഓഫീസര്‍ കെ. ബിന്ദു, അസിസ്‌റ്റന്റ് കൃഷി ഓഫീസര്‍ എം.ജെ. തോമസ്, പഞ്ചായത്തംഗം വി.എന്‍. മനോജ് എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.
from kerala news edited
via IFTTT