Story Dated: Saturday, December 13, 2014 08:58
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇഷ്‌ഫാക്ക് അഹമ്മദാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 27-ാം മിനിറ്റിലാണ് ഇഷ്‌ഫാക്കിന്റെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നത്. 29-ാം മിനിറ്റില്‍ വൈകാതെ ഇയാന്‍ ഹ്യൂം രണ്ടാം തവണയും ചെന്നൈയുടെ ഗോള്‍ വല കുലുക്കി. 94-ാം മിനിറ്റില്‍ മലയാളി താരം സുശാന്ത് മാത്യുവാണ് കേരളത്തിന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.
തിങ്ങി നിറഞ്ഞ ഗ്യാലറിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ നല്‍കാന്‍ ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കറും യുവരാജ് സിങ് ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിരുന്നു. ചെന്നൈ ടീം ഉടമ അഭിഷേക് ബച്ചനും കൊച്ചിയില്‍ എത്തിയിരുന്നു.
from kerala news edited
via IFTTT