121

Powered By Blogger

Saturday, 13 December 2014

വീഗാലാന്‍ഡ് ഭവന നിര്‍മാണരംഗത്ത് 300 കോടി മുതല്‍മുടക്കുന്നു







വീഗാലാന്‍ഡ് ഭവന നിര്‍മാണരംഗത്ത് 300 കോടി മുതല്‍മുടക്കുന്നു


കൊച്ചി: വി-ഗാര്‍ഡ് ഗ്രൂപ്പിനു കീഴിലുള്ള വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഭവന നിര്‍മാണ രംഗത്ത് 300 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടു. എറണാകുളത്ത് മൂന്ന് പാര്‍പ്പിട സമുച്ചയങ്ങളാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നാമത്തെ സമുച്ചയമായ കിങ്‌സ് ടൗണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്പൂണിത്തുറ എളമന ജെട്ടി റോഡില്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ബെഡ്‌റൂം, മൂന്ന് ബെഡ്‌റൂം ആഡംബര അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ സമുച്ചയത്തിലുള്ളതെന്ന് വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ് പറഞ്ഞു.

ക്ലബ്ബ് ഹൗസ്, വിനോദങ്ങള്‍ക്കായുള്ള ഹാള്‍, വ്യായാമ കേന്ദ്രം, സ്വിമ്മിങ് പൂള്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി, ഇന്‍ഡോര്‍ ഗെയിം, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആസ്പത്രികള്‍, ഷോപ്പിങ് മാളുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയുടെ സാമീപ്യമാണ് കിങ്‌സ് ടൗണിന്റെ പ്രത്യേകത. 2017 സപ്തംബറോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


വീഗാലാന്‍ഡിന്റെ രണ്ടാമത്തെ പദ്ധതിയായ പെറ്റൂണിയ ആന്‍ഡ് ബിഗോണിയ കലൂരില്‍ നിര്‍മാണം പുരോഗമിച്ചുവരികയാണ്. 2016 ആഗസ്‌തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും.


കാക്കനാട് വാഴക്കാലയില്‍ ഗ്രീന്‍ ക്ലൗഡ്‌സ് എന്ന പേരില്‍ അത്യാഡംബര സ്‌കൈ വില്ല നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. 15 നിലകളിലായി അന്താരാഷ്ട്ര നിലവാരത്തില്‍ പണിതിട്ടുള്ള ഈ പദ്ധതിയില്‍ 8795 ചതുരശ്രയടി വീതമുള്ള 11 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഓരോ നിലയിലും ഒരു അപ്പാര്‍ട്ട്‌മെന്റ് എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.











from kerala news edited

via IFTTT