റാക് കെ.എം.സി.സി. ദേശീയദിനം ആഘോഷിച്ചു
Posted on: 14 Dec 2014
റാസല്‍ഖൈമ: റാക് കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ.യുടെ 43-ാമത് ദേശീയദിനം ആഘോഷിച്ചു. റാക് കള്‍ച്ചറല്‍ സെന്‍റര്‍ ഹാളില്‍ നടന്ന സാംസ്‌കാരികസമ്മേളനം റാസല്‍ഖൈമ എക്കണോമിക് വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിന്‍ ഖായിദ് അല്‍ ഖാസ്മി ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തില്‍ യു.എ.ഇ.യെ ലോകത്തിന്റെ മുന്‍പന്തിയിലെത്തിക്കാന്‍ മലയാളി സമൂഹം അറബ് ലോകത്തിന് നല്‍കുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
റാസല്‍ഖമൈയിലെ വിവിധ മന്ത്രാലയ പ്രതിനിധികളായ റാഷിദ് അല്‍ നുഐമി, ഖലീഫ സഈദ് അല്‍ മക്തും, അഹമ്മദ് സാലം അല്‍ സലൂമി, സാലെഹ് സഈദ് അല്‍ യുന്‍, ദൈഫുള്ള ബിന്‍ സറാനി എന്നിവര്‍ക്ക് റാക് കെ.എം.സി.സി.യുടെ ഉപഹാരങ്ങള്‍ പാണക്കാട് സയ്യിദ് മുനവറലിശിഹാബ്തങ്ങള്‍ സമ്മാനിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം. കരുവാരക്കുണ്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
റാക് കെ.എം.സി.സി. പ്രസിഡന്‍റ് അഷറഫ് തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിംസേട്ട്, സിദ്ദിഖലി രാങ്ങാട്ടൂര്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഡി. വിജയകുമാര്‍, കെ.എം.സി.സി. യു.എ.ഇ. സെക്രട്ടറി പി.കെ.എം. കരീം എന്നിവര്‍ സംസാരിച്ചു. റാക് കെ.എം.സി.സി. സെക്രട്ടറി ടി.എം. ബഷീര്‍കുഞ്ഞ് സ്വാഗതവും ടി.വി. താജുദ്ദീന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, ഗാനമേള, ദഫ്മുട്ട്, ഒപ്പന, കോമഡിഷോ എന്നിവ കോര്‍ത്തിണക്കിയ 'ഇശല്‍ രാവ്' എന്നിവയും നടന്നു.
from kerala news edited
via IFTTT