Story Dated: Sunday, December 14, 2014 12:10
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായി കെ.എം. കൃഷ്‌ണനുണ്ണി(മാനേജിംഗ് ട്രസ്‌റ്റി), പി. കുമാരന്‍(പ്രസിഡന്റ്), കെ.സി. സച്ചിതാനന്ദന്‍, ശ്രീകുമാര്‍ കുറുപ്പ്, വി.എം. സുരേഷ് വര്‍മ, പി. ചന്ദ്രശേഖരന്‍, പി.കെ. കൃഷ്‌ണദാസ്(വൈസ് പ്രസിഡന്റുമാര്‍), എം. പുരുഷോത്തമന്‍(ജനറല്‍ സെക്രട്ടറി), എസ്. സുദര്‍ശന്‍, കെ. നാരായണന്‍, പി. ഗോപാലകൃഷ്‌ണന്‍, ശ്രീകുമാര്‍, പി. ശാന്തകുമാര്‍(ജോയിന്റ് സെക്രട്ടറി), പി. ശങ്കരന്‍നാരായണന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പൂരാഷോഘ കമ്മിറ്റി സംസ്‌ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആലിപ്പറമ്പ് ശിവരാമ പൊതുവാര്‍ സ്‌മാരക വാദ്യപ്രവീണ പുരസ്‌കാരം ഈ വര്‍ഷം തായമ്പക വിഭാഗത്തിന് നല്‍കുവാന്‍ തീരുമാനിച്ചു. ഡോ: എന്‍.പി. വിജയകൃഷ്‌ണന്‍ ചെയര്‍മാനായുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. പൂരം പുറപ്പാട് ഫെബ്രുവരി 26ന് നടക്കും.
from kerala news edited
via IFTTT