121

Powered By Blogger

Saturday, 13 December 2014

പാണാവള്ളി ബോട്ട്‌ ജെട്ടിയിലെ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ നോക്കുകുത്തി











Story Dated: Sunday, December 14, 2014 12:09


പൂച്ചാക്കല്‍: വടുതല പാണാവള്ളി ബോട്ട്‌ ജെട്ടിയിലെ കംഫര്‍ട്ട്‌ സേ്‌റ്റഷന്‍ നോക്കുകുത്തിയാകുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും വൈദ്യൂതി കണക്ഷന്‍ ലഭിക്കാത്തതാണ്‌ വര്‍ഷങ്ങളായി കംഫര്‍ട്ട്‌ സ്‌റ്റേഷന്‌ അടഞ്ഞ്‌ കിടക്കാന്‍ കാരണം. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിന്റ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ മുടക്കിയാണ്‌ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ പണിതത്‌. പ്ലംമ്പിംഗ്‌ ജോലികള്‍ പൂര്‍ത്തിയായിട്ട്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞു. കൂടാതെ കെട്ടിടത്തിന്റ നിര്‍മ്മാണത്തിലെ പിഴവും ഉദ്‌ഘാടനം വൈകാന്‍ കാരണമായി. കംഫര്‍ട്ട്‌ സ്‌റ്റേഷന്റ കെട്ടിടത്തിനകത്ത്‌ കൂടിയാണ്‌ മറ്റ്‌് സ്‌ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കടന്ന്‌ പോകുന്നത്‌.


ഇത്‌ പരിഹരിക്കാന്‍ അധീകൃര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജലഗതാഗത വകുപ്പ്‌ ജീവനക്കാര്‍, സമീപത്തെ വ്യാപാരികള്‍, യാത്രക്കാര്‍ ഉള്‍പ്പടെ നൂറ്‌ കണക്കിന്‌ യാത്രക്കാരാണ്‌ ദൈനംദിനം പാണാവള്ളി ജെട്ടിയിലൂടെ കടന്ന്‌ പോകുന്നത്‌.

ഇവര്‍ പ്രാഥമികാവശ്യം നിറവേറ്റാന്‍ നന്നെ ബുദ്ധി മുട്ടുകയാണ്‌. കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ ഉടന്‍ ജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുക്കണമെന്ന ആവശ്യം ശക്‌തമാണ്‌.










from kerala news edited

via IFTTT