Story Dated: Sunday, December 14, 2014 12:10
ആനക്കര: ആയിരങ്ങള്‍ അണിനിരന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പോടെ കുമ്പിടി ദേശവിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെയാണ് വിളക്കിനു തുടക്കമായത്. തുടര്‍ന്ന് കുടിവെപ്പ്, മേളം, തായമ്പക, വൈകീട്ട് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് കോമരങ്ങള്‍, ചെണ്ടവാദ്യം, ഉടുക്ക്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, മുത്തുകുടകള്‍, നൂറുകണക്കിന് താലങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടന്നു. എഴുന്നള്ളിപ്പ് കുമ്പിടി നഗര പ്രദക്ഷിണത്തിന് ശേഷം വിളക്ക് പന്തലില്‍ സമാപിച്ചു. തുടര്‍ന്ന് വെടിക്കെട്ട്, അന്നദാനം, രാത്രിയില്‍ തായമ്പക, വിളക്കുപാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, തിരിഉഴിച്ചല്‍, വെട്ടും തടവും, കനല്‍ചാട്ടം, ഗുരുതി തര്‍പ്പണം എന്നിവയോടെ വിളക്കിന് സമാപനമായി. ചേകനൂര്‍ കൃഷ്‌ണന്‍കുട്ടിയുംപാര്‍ട്ടിയുമാണ് വിളക്ക് സംഘം.
from kerala news edited
via IFTTT