Story Dated: Sunday, December 14, 2014 12:10
വളാഞ്ചേരി:നീളം കൂടിയ ശാസ്‌ത്ര ചുമര്‍ പത്രിക തയ്യാറാക്കി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് ചരിത്ര നേട്ടത്തിലേക്ക്.കോളേജിലെ രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥികള്‍ എക്‌സിലിക്‌സി എന്ന പേരില്‍ മുന്നൂറ് മീറ്റര്‍ നീളത്തില്‍ തുണിയില്‍ തീര്‍ത്ത ചുമര്‍ പത്രിക ഒരുക്കിയാണ് ചരിത്രത്തിലിടം നേടിയത്.ലോകത്തിലെ ശാസ്‌ത്ര ചുമര്‍ പത്രികകളില്‍ നീളം കൊണ്ട് ഒന്നാം സ്‌ഥാനം എത്തുന്നതോടെ ലിംക ബുക്‌സ് ഓഫ് റെക്കോഡില്‍ എക്‌സിലിക്‌സി ഇടം നേടുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും,കോളജ് അധികൃതരും.
പ്രകൃതിയുടെയും,ശാസ്‌ത്രത്തിന്റെ വിവിധ തലങ്ങള്‍ ചുമര്‍ പത്രികയില്‍ ഇടം നേടിയിട്ടുണ്ട്.പ്രപഞ്ചോത്‌പ്പത്തി മുതല്‍ മംഗള്‍യാന്‍ വിക്ഷേപണം വരെയുളള മനുഷ്യന്റെ വികാസ പരിണാമങ്ങളെ വരകളിലും,നിറങ്ങളിലും ചിത്രീകരിച്ചുകൊണ്ടുളള ചുമര്‍ പത്രിക ഒരുക്കുവാന്‍ രണ്ട് മാസത്തോളമെടുത്തു. ചുമര്‍ പത്രികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഡോ.ഇസ്‌ഹാഖ്, വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്‌ദുള്‍ ഗഫൂര്‍, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് അബ്‌ദുറഹ്‌മാന്‍, വളാഞ്ചേരി മേഖല കൃഷി ഡയറക്‌ടര്‍ എ. ജമീല, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി. ബിനോദ്, വി.പി.എം. സാലിഹ്, പ്രഫ.കെ.ജെ. തോമസ്, ഡോ.ബി രാജേഷ്, ഡോ. എം. സീനത്ത്, യൂണിയന്‍ ചെയര്‍മാന്‍ ശരത് ഗോവിന്ദ് പ്രസംഗിച്ചു. കോഡിനേറ്റര്‍ പ്രഫ. കൃഷ്‌ണപ്രഭ, വിദ്യാര്‍ഥികളായ പി.കെ. നജ്‌മ, പി.കെ. രാഖി, പി.ടി. ഷമീല, എം. ഷമീല, അനീമ ദാസ്, അഖില, വിപീഷ, ഷാദിന, ഷഹാന, പി.കെ. രാഹുല്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT