സ്മാര്‍ട്ട് ഗേറ്റുകളുടെ സൗജന്യ രജിസ്‌ട്രേഷന്‍ മിര്‍ദിഫ് സിറ്റി സെന്ററില്‍
Posted on: 14 Dec 2014
ദുബായ്: വിമാനത്താവളങ്ങളില്‍ 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തിന്റെ സൗജന്യ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് എമിഗ്രേഷന്‍ വകുപ്പ് മിര്‍ദിഫ് സിറ്റി സെന്ററില്‍ സംവിധാനമൊരുക്കി. 'ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്' ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സിറ്റി സെന്ററിലെ ഈ സേവനം ഡിസംബര്‍ 22 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളില്‍ ലഭ്യമാകും. സ്വദേശികള്‍ക്കും രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി നേരിട്ട് എത്തണമെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. മറ്റ് എമിറേറ്റുകളില്‍നിന്നുള്ളവര്‍ക്കും സിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ആഹ്വാനത്തിന്റെ ചുവട് പിടിച്ച് യാത്രാ നടപടികള്‍ വേഗത്തില്‍ പുര്‍ത്തികരിക്കാന്‍ വിവിധ സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ദുബായ് എമിഗ്രേഷന്‍ രൂപം നല്‍കിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി എമിഗ്രേഷന്‍ നടപടികള്‍ 20 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 28 സ്മാര്‍ട്ട് ഗേറ്റുകള്‍ നിലവിലുണ്ട്. അടുത്തവര്‍ഷം മുതല്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം എല്ലാ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലും നിലവില്‍ വരും.
സ്മാര്‍ട്ട് ഗേറ്റുകളുടെ പ്രചാരണത്തിന്റെ ഭാഗമായി ഇമിഗ്രേഷന്റെ നേതൃത്വത്തില്‍ വരുംനാളുകളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗജന്യരജിസ്‌ട്രേഷന് സൗകര്യമൊരുക്കും.
from kerala news edited
via IFTTT