121

Powered By Blogger

Saturday, 13 December 2014

കിള്ളിക്കുറുശ്ശിയില്‍ വൈക്കത്തഷ്‌ടമി മഹാഅന്നദാനം ഇന്ന്‌











Story Dated: Sunday, December 14, 2014 12:10


ലക്കിടി: കിള്ളിക്കുറുശ്ശി മഹാദേവക്ഷേത്രത്തില്‍ വൈക്കത്തഷ്‌ടമി ആഘോഷം ഇന്നുനടക്കും. രാവിലെ വിശേഷാല്‍ പൂജകള്‍ നവകം, പഞ്ചവ്യം എന്നിവയ്‌ക്കുശേഷം 11 മുതല്‍ മഹാഅന്നദാനം തുടങ്ങും. വൈക്കത്തഷ്‌ടമി പ്രസാദഊട്ട്‌ വൈക്കത്തല്ലെങ്കില്‍ കിള്ളിക്കുറുശ്ശിയില്‍നിന്ന്‌ എന്ന്‌ പഴമൊഴി നിലനില്‍ക്കുന്നതു കൊണ്ടുതന്നെ ഇവിടെയും നിരവധിഭക്‌തരാണ്‌ ഈദിനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്താറുള്ളത്‌. ദിവസവും മൂന്നു നേരങ്ങളില്‍ ശിവന്‍ വൈക്കത്തപ്പനടക്കം മൂന്നു സ്വരൂപങ്ങളായ്‌ മാറുന്ന ഇവിടെ ഭക്‌തര്‍ സമര്‍പ്പിക്കുന്ന അരിയും, പച്ചക്കറിയും സാധങ്ങളും കൊണ്ടാണ്‌ സദ്യ ഒരുക്കുന്നത്‌. പ്രദിക്ഷണ വഴികള്‍ക്ക്‌ ഇരുവശത്തുമായി ഇലയിട്ടാണ്‌ അന്നദാനം നടക്കുക.










from kerala news edited

via IFTTT