Story Dated: Sunday, December 14, 2014 12:38
കിളിമാനൂര്‍: സി.പി.എം. കിളിമാനൂര്‍ ഏരിയ പ്രതിനിധിസമ്മേളനത്തിന് തുടക്കം. തോട്ടയ്‌ക്കാട് ജംഗ്‌ഷനിലെ പ്രത്യേകം തയാറാക്കിയ രക്‌തസാക്ഷിമണ്ഡപത്തില്‍ സി.പി.എം. കിളിമാനൂര്‍ ഏരിയ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ പുഷ്‌പചക്രമര്‍പ്പിച്ചതോടെ പ്രതിനിധിസമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. തുടര്‍ന്ന് പ്രതിനിധിസമ്മേളന നഗരിയായ എന്‍. ഗോപാലകൃഷ്‌ണക്കുറിപ്പ് നഗറില്‍ മടവൂര്‍ വിക്രമന്‍ നായര്‍ കൊടിയുയര്‍ത്തി. ഇനാധിപത്യമഹിളാഅസോസിയേഷന്‍ നേതാവ് ഡോ. ടി.എന്‍. സീമ എം.പി പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ജില്ലാകമ്മറ്റിയംഗം അഡ്വ. ജി രാജു താല്‍കാലിക അധ്യക്ഷനായി.
ഏരിയ സമ്മേളനത്തില്‍ ഏരിയ നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം നടന്നു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സി.പി.എം കിളിമാനൂര്‍ ഏരിയ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശനം. നടപടിക്ക് വിധേയനായ ആളെത്തന്നെ വീണ്ടും ലോക്കല്‍ സെക്രട്ടറിയാക്കിയത് ജില്ല-ഏരിയ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് കൊടുവഴന്നൂര്‍ എല്‍.സി പ്രതിനിധി വിമര്‍ശിച്ചു. പള്ളിക്കല്‍ ലോക്കല്‍ സമ്മേളനം അലങ്കോലപ്പെടാന്‍കാരണം ഏരിയ സെക്രട്ടറിയുടെ അനാസ്‌ഥകാരണമാണെന്നും സി.പി.എം ജില്ലാ-ഏരിയ നേതൃത്വത്തിനെതിരെ വിലാസം ഇല്ലാത്ത ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും പളളിക്കല്‍ അജയന്‍ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. വൈകിട്ട് പുതിയ ഏരിയ കമ്മിറ്റിയംഗങ്ങളെയും ഏരിയ സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധിയെയും തെരഞ്ഞെടുക്കും. സമ്മേളനത്തില്‍ കോലിയക്കോട് കൃഷ്‌ണന്‍നായര്‍, കടകംപള്ളി സുരേന്ദ്രന്‍, അജയകുമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
from kerala news edited
via IFTTT