121

Powered By Blogger

Saturday, 13 December 2014

മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ ചുറ്റുമതില്‍ പൊളിക്കാനുള്ള നീക്കത്തില്‍നിന്ന്‌ അധികൃതര്‍ പിന്മാറണം: പഞ്ചായത്ത്‌ പ്രസിഡന്റ്‌











Story Dated: Sunday, December 14, 2014 12:09


അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ ചുറ്റുമതില്‍ പൊളിച്ച്‌ സ്വകാര്യവ്യക്‌തിക്കുവേണ്ടി ഗേറ്റ്‌ സ്‌ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ധ്യാനസുതന്‍ ആവശ്യപ്പെട്ടു.


സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, ഹൗസ്‌ സര്‍ജന്മാര്‍, പഞ്ചായത്ത്‌ അംഗങ്ങള്‍ എന്നിവര്‍ എതിര്‍പ്പുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌.ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്തുള്ള പ്രദേശവാസികളുടെ യാത്രാ സൗകര്യത്തിനായി അഞ്ച്‌ മീറ്റര്‍ വീതിയില്‍ 600 മീറ്റര്‍ നീളത്തില്‍ പഞ്ചായത്ത്‌ പദ്ധതിയില്‍പ്പെടുത്തി റോഡ്‌ നിര്‍മിച്ച്‌ നല്‍കിയിരുന്നു.


എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം ഗേറ്റ്‌ വേണമെന്ന ആവശ്യമുയര്‍ന്നതിനുപിന്നില്‍ ഉന്നതര്‍ കോഴവാങ്ങിയെന്നാണ്‌ ആക്ഷേപം. ഇതോടൊപ്പം സര്‍ക്കാരില്‍ നിന്ന്‌ ഉത്തരവ്‌ നേടിയെടുത്തതും. അടച്ചുകെട്ടിയ മതില്‍ പൊളിച്ചുവഴി നല്‍കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും ധ്യാനസുതന്‍ പറഞ്ഞു.ഇതേ ആവശ്യമുന്നയിച്ച്‌ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വിശ്വമ്മ വിജയനും രംഗത്തുവന്നു.


ജനകീയ സമരത്തെ തുടര്‍ന്നാണ്‌ ഇവിടെ ചുറ്റുമതില്‍ നിര്‍മിച്ചത്‌. നിര്‍മാണം പൂര്‍ത്തീകരിച്ചതിനുശേഷം ആശുപത്രിയും പരിസരവും സുരക്ഷിതമാണ്‌. ഈ ഭാഗത്തുകൂടി വഴി നല്‍കിയാല്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ തടസമാകുമെന്നും അവര്‍ പറഞ്ഞു. സുരക്ഷാ പ്രവര്‍ത്തനത്തിന്‌ തടസമാകുന്ന നീക്കത്തില്‍ നിന്ന്‌ അധികൃതര്‍ പിന്തിരിയണമെന്ന്‌ ജനകീയ പ്രതിരോധ സമിതി കണ്‍വീനര്‍കൂടിയായ വിശ്വമ്മ വിജയന്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT