ബൈബിള്‍ കലോത്സവം തുടങ്ങി
Posted on: 14 Dec 2014
ബെംഗളൂരു: സീറോ മലബാര്‍ മിഷന്‍ മതബോധനകേന്ദ്രം നടത്തുന്ന ബൈബിള്‍ കലോത്സവം ഡയറക്ടര്‍ ഫാ. തോമസ് കല്ലുകുളം ഉദ്ഘാടനം ചെയ്തു.
അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. സജി ചൂരപ്പുഴ, ഫാ. ജോര്‍ജ് മൈലാദൂര്‍, കലോത്സവ ചെയര്‍മാന്‍ ഫാ. ഗ്രിഗറി മലയില്‍, കണ്‍വീനര്‍ കെ.ടി.മാര്‍ട്ടിന്‍, ചീഫ് ട്രസ്റ്റി ടോണി കല്ലറയ്ക്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസ് കൊടുവാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മലയാളം പ്രസംഗം, ചിത്രരചന തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടന്നു.
ഞായറാഴ്ച രാവിലെ എട്ടരമുതല്‍ സംഘനൃത്തം, സോളോ ഡാന്‍സ്, മോണോ ആക്ട്, മാര്‍ഗം കളി, ടാബ്‌ളോ തുടങ്ങിയവ ധര്‍മാരം സെന്റ് തോമസ് ഫൊറോന ചര്‍ച്ചിലെ ആറു വേദികളിലായി നടക്കും.
from kerala news edited
via IFTTT