Story Dated: Sunday, December 14, 2014 01:14
കോഴിക്കോട്: യുവതിയെ അടിച്ചു വീഴ്‌ത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്‌റ്റില്‍. കുണ്ടു പറമ്പ് സ്വദേശികളായ മൊകവൂര്‍ പ്രണവം വീട്ടില്‍ വിനോദ് (30), എടക്കാട് ഒവുങ്ങരപറമ്പ് സംഗീത് (21) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോവൂര്‍ പാലാഴി എം.എല്‍.എ റോഡില്‍ കളരി സ്‌റ്റോപ്പിനു സമീപത്താണ് സംഭവം. റോഡിനു സമീപത്തൂടെ നടന്നു വരികയായിരുന്ന രണ്ടുയുവതികളില്‍ ഒരാളെ അടിച്ചു വീഴ്‌ത്തിയ സംഘം ഇവരുടെ മാല പൊട്ടിച്ചു.
ഇതു വഴി പോവുകയായിരുന്ന ഓട്ടോെ്രെഡവര്‍ ഇത് കണ്ടപ്പോള്‍ യുവാക്കളുടെ ബൈക്കിന് എതിരെ വാഹനം നിര്‍ത്തി പോകാന്‍ കഴിയാത്ത വിധം തടസപ്പെടുത്തി. ഇതോടെ നാട്ടുകാരും ഓടിക്കൂടി യുവാക്കളെ മര്‍ദിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് പോലീസെത്തി പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും മൂന്ന് നമ്പര്‍ പ്ലേറ്റ്, ഇടിക്കട്ട, വടിവാള്‍, ഉറുമി എന്നിവ കണ്ടെടുത്തു. ഇവര്‍ മറ്റു പല കേസിലും പ്രതികളാണെന്നും ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
from kerala news edited
via IFTTT