121

Powered By Blogger

Saturday 13 December 2014

വൈദികര്‍ക്കുനേരെ അക്രമം: ഒന്നാം പ്രതി സി.പി.എം ഏരിയ കമ്മിറ്റിയംഗം അറസ്‌റ്റില്‍











Story Dated: Sunday, December 14, 2014 12:38


കാട്ടാക്കട: ക്രിസ്‌ത്യന്‍ കോളജില്‍ വിദ്യാര്‍ഥി കൈ ഞരമ്പു മുറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവപരമ്പരകള്‍ക്കിടെ രണ്ടു വൈദികര്‍ക്കു മര്‍ദനമേറ്റതിലും അക്രമവുമായി ബന്ധപ്പെട്ടും മുഖ്യപ്രതി സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റിയംഗം പി.എസ്‌.പ്രഷീദിനെ കാട്ടാക്കട പോലീസ്‌ പിടികൂടി. അടുത്തിടെ നടന്ന സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗമായ ആളാണ്‌ ഡി.വൈ.എഫ്‌.ഐ നേതാവുകൂടിയായ പ്രഷീദ്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ നാല്‌ പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. പള്ളിയില്‍ ഉണ്ടായിരുന്ന വൈദികരെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയതും അതിന്‌ നേത്യത്വം നല്‍കിയതും പ്രഷീദാണെന്ന്‌ കാട്ടാക്കട പോലീസ്‌ അറിയിച്ചു. നിരവധി വാറണ്ട്‌ കേസുകളിലെ പ്രതിയാണ്‌ പ്രഷീദ്‌.










from kerala news edited

via IFTTT