121

Powered By Blogger

Saturday, 13 December 2014

ആശിക്കും ഭൂമി പദ്ധതിയുടെ പേരില്‍ വന്‍തട്ടിപ്പ്‌ നടക്കുന്നു: സി.പി.ഐ











Story Dated: Sunday, December 14, 2014 12:11


പുല്‍പ്പള്ളി: ആദിവാസികളുടെ പേരില്‍ കോടികണക്കിന്‌ രൂപ അടിച്ചുമാറ്റി ആശിക്കും ഭൂമി പദ്ധതിയുടെ പേരില്‍ വന്‍തട്ടിപ്പ്‌ നടത്തുകയാണെന്നും ആദിവാസികള്‍ വഞ്ചിക്കപ്പെടുകയാണെന്നും സി.പി.ഐ അസി. സെക്രട്ടറി സി.എന്‍. ചന്ദ്രന്‍ പറഞ്ഞു. ചെട്ടി, പാമ്പ്ര കോളിമൂല ആദിവാസി ഭൂസമര കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തുപ്രസംഗിക്കുകയായിരുന്നു അദേഹം. ആശിക്കും ഭൂമി എന്ന പേരില്‍ നടത്തിയ ഭൂമിയേറ്റെടുക്കല്‍ ജില്ലയില്‍ വന്‍ അഴിമതിക്ക്‌ വേദിയാക്കി. നല്ല ഭൂമിക്ക്‌ പകരം കൃഷിയോഗ്യമല്ലാത്ത ഭൂമിയാണ്‌ അവര്‍ക്ക്‌ നല്‍കാന്‍ തിരഞ്ഞെടുക്കുന്നത്‌. ആദിവാസികള്‍ക്ക്‌ അര്‍ഹമായ ഭൂമി ലഭിക്കുംവരെ സി.പി.ഐ സമരം തുടരുമെന്നും അദേഹം പറഞ്ഞു. രണ്ടാം വര്‍ഷവും തുടരുന്ന സമരം ശക്‌തമാക്കുമെന്നും അദേഹം പറഞ്ഞു. ടി.വി. ബാലന്‍, വിജയന്‍ ചെറുകര, പി.എസ്‌. വിശ്വംഭരന്‍, എ.ഒ. ഗോപാലന്‍, വിജയലക്ഷ്‌മി, ഗോപാലന്‍, വര്‍ഗീസ്‌, എ. ഭാസ്‌കരന്‍, ബാബു എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT