121

Powered By Blogger

Saturday, 13 December 2014

കൊടുമണില്‍ മോഷണം വ്യാപിക്കുന്നു











Story Dated: Sunday, December 14, 2014 12:10


കൊടുമണ്‍: ടൗണിലും പരിസരത്തും മോഷ്‌ടാക്കളുടെ അഴിഞ്ഞാട്ടം. പട്ടാപ്പകലും രാത്രിയിലും മോഷ്‌ടാക്കള്‍ വിലസുമ്പോള്‍ പോലീസിന്‌ അനക്കമില്ല. അടുത്തടുത്ത ദിവസങ്ങളിലായി ടൗണിലെ മൂന്നോളം കടകളില്‍ മോഷണം നടന്നു. ഇതിലൊന്ന്‌ പട്ടാപ്പകലായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ ബി.എസ്‌.എന്‍.എല്‍ ഓഫീസിന്‌ സമീപമുള്ള രണ്ടു മാടക്കടകള്‍ കുത്തി തുറന്ന്‌ ബേക്കറി-സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്‌ടിച്ചു.


വിജയഭവനില്‍ ഗോപാലകൃഷ്‌ണന്‍ നായര്‍, അങ്ങാടിക്കല്‍ തെക്ക്‌ കോയിക്കലേത്ത്‌ വിജയകുമാര്‍ എന്നിവരുടെ കടകളിലാണ്‌ മോഷണം നടന്നത്‌. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. അതിന്‌ തൊട്ടുമുമ്പായി പട്ടാപ്പകല്‍

കളീക്കല്‍ സിജോ കോശിയുടെ പലചരക്ക്‌ കടയുടെ വരാന്തയില്‍ വച്ചിരുന്ന രണ്ടു കെയ്‌സ്‌ എണ്ണയും മോഷ്‌ടിച്ചു.

രാപകല്‍ ഭേദമന്യേ പെരുകുന്ന മോഷണത്തില്‍ വ്യാപാരികള്‍ ആശങ്കാകുലരാണ്‌. ബി.എസ്‌.എന്‍.എല്‍ ഓഫീസിന്‌ സമീപത്തെ തെരുവുവിളക്കുകളുടെ ഫ്യൂസ്‌ സാമൂഹിക വിരുദ്ധര്‍ ഊരിമാറ്റുകയാണ്‌. പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്നാണ്‌ നാട്ടുകാരുടെആവശ്യം.










from kerala news edited

via IFTTT