Story Dated: Sunday, December 14, 2014 12:10
ലക്കിടി: ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നെല്ലിക്കുറുശ്ശിയില്‍ നടത്തുന്ന വര്‍ഗീയ രാഷ്‌ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് സി.പി.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു. നാനാമതസ്‌ഥര്‍ സൈ്വര്യ ജീവിതത്തോടെ താമസിക്കുന്ന നെല്ലിക്കുറുശ്ശിയില്‍ പുതിയ ക്ഷേത്രം കണ്ടെത്തി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ടുള്ള വിവാദം വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കുന്നതാണ്. ഇത് ഇവിടുത്തെ സമാധാനവും സൈ്വര്യ ജീവിതവും തകര്‍ക്കും.
അന്യമതസ്‌ഥനായ റബര്‍ തോട്ടമുടമയും റിയല്‍എസേ്‌റ്ററ്റ്‌കാരനായ ബി.ജെ.പിക്കാരനും തമ്മിലുള്ള കച്ചവട തര്‍ക്കമാണ് പൊടുന്നനെ ക്ഷേത്ര വിവാദം ഉയര്‍ന്നുവന്നതിനു പിന്നിലുണ്ടായിട്ടുള്ളത്. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചിട്ടുള്ള പ്രചാരണവേലകളും ഇതിനുപിന്നിലുണ്ടെന്നും ഏരിയാസെക്രട്ടറി കെ. സുരേഷ് ആരോപിച്ചു. തോട്ടത്തിനകത്ത് പുറംപോക്ക് ഭൂമിയുണ്ടെങ്കില്‍ അത് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
from kerala news edited
via IFTTT