Story Dated: Sunday, December 14, 2014 12:57
കടുത്തുരുത്തി: ചുഴലിക്കാറ്റില്‍ വീടു തകര്‍ന്നു വീണ ശില്‌പമോളുടെ വീടിന്റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. ഞീഴൂര്‍ മേപ്പാടം കോളനിയില്‍ ശില്‍പമോള്‍ക്കും (17) കുടുംബത്തിനും എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ നിര്‍മിച്ചു നല്‍കുന്ന പുതിയ വീടിന്റെ തറക്കല്ലിടല്‍ ഉച്ചകഴിഞ്ഞ് രണ്ടിനു ജോസ് കെ. മാണി എം.പിയും മോന്‍സ് ജോസഫ് എം.എല്‍.എയും ചേര്‍ന്ന് നിര്‍വഹിക്കും.
ഞീഴൂര്‍ മേപ്പാടം കോളനിയിലെ ശില്‍പയുടെ വീട് ഒക്‌ടോബര്‍ 16ന് ഉണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്നുവീണതോടെ തലചായ്‌ക്കാനിടമില്ലാതെ മാതാവും ബന്ധുക്കളും നിസഹായാവസ്‌ഥയിലായ വാര്‍ത്ത മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ഇടപെട്ടത്. യൂണിയന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു വീടു നിര്‍മിച്ചു നല്‍കുന്നതെന്ന് യൂണിയന്‍ പ്രസിഡന്റ് മുരളീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി ആഷിക് എം. കമാല്‍, വൈസ് പ്രസിഡന്റ് ജോസ് മാത്യു എന്നിവര്‍ പറഞ്ഞു. ശില്‍പയുടെ മാതാവ് എത്സമ്മയുടെ പേരിലുള്ള മൂന്നു സെന്റ് സ്‌ഥലത്താണ് അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു വീട് നിര്‍മിക്കുന്നത്. യൂണിയന്റെയും എന്‍.എസ.്‌എസ് യൂണിറ്റിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് വീട് നിര്‍മിക്കുക. പഞ്ചായത്ത് അധികൃതര്‍ തുറന്നു നല്‍കിയ കോളനിയിലെ സാംസ്‌കാരിക നിലയത്തിലാണ് ജോസഫും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.
from kerala news edited
via IFTTT