മദ്യവില്പന : ഷാര്‍ജയില്‍ പത്തുപേര്‍ അറസ്റ്റില്‍
Posted on: 14 Dec 2014
ഷാര്‍ജ: അനധികൃതമായി മദ്യംവിറ്റ പത്തുപേരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരും ബംഗ്ലാദേശികളും അടങ്ങുന്ന സംഘമാണ് വ്യവസായ മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരില്‍ നിന്ന് മദ്യശേഖരവും പണവും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വ്യവസായ മേഖലയില്‍ പരിശോധന നടത്തിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
from kerala news edited
via IFTTT