Story Dated: Sunday, December 14, 2014 12:10
മലപ്പുറം: ബാര്‍കോഴയില്‍ തട്ടി ഉടഞ്ഞ ധനമന്ത്രി കെ.എം മാണിയുടെ രാജിക്കായി ഇടത് സമരഗോദയില്‍ ഇറങ്ങുമ്പോള്‍ മാണിയെ കൈവിടാതെ മുസ്ലീം ലീഗ്. ബാര്‍ കോഴക്കേസില്‍ മാണി മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്നാല്‍ യു.ഡി.എഫില്‍ പൊട്ടിത്തെറി ഉറപ്പാകുമെന്ന് ലീഗ് നേതൃത്വം കണക്കു കൂട്ടുന്നു. ഇതാണ് മാണിക്കൊപ്പം ഉറച്ചു നില്‍ക്കുവാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. യു.ഡി.എഫ് ഭരണം തകര്‍ന്നാല്‍ ലീഗിന് തിരിച്ചടിയാകുമെന്ന ഭയവും ഉണ്ട്. ഇതും ബാര്‍കോഴ വിഷയത്തില്‍ ലീഗിന് മൗനം പാലിക്കുന്നതിന് കാരണമാകുന്നുണ്ട്. ലീഗ് കൈകാര്യം ചെയ്ുയന്ന പൊതുമരാമത്തു വകുപ്പിനെതിരെ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നും തല ഊരണമെങ്കില്‍ യു.ഡി.എഫ് ഭരണം നില നില്‍ക്കണം.
മാണിയുടെ കാലിടറിയാല്‍ മന്ത്രിസഭ നിലം പൊത്തുമെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു. മുന്‍മന്ത്രി ഗണേഷ്‌കുമാറാണ് പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതിയാരോപണം ഉയര്‍ത്തിയത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌ഥനായ ഇബ്രാഹിം കുഞ്ഞാണ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇത് ലീഗ് നേതൃത്വത്തെ കുഴയ്‌ക്കുന്നുണ്ട്. വിജിലന്‍സ് കേസിന്റെ പേരില്‍ രാജിവെച്ചാല്‍ ഒരു മന്ത്രിക്കും സ്‌ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് ലീഗിന് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണം ഉയര്‍ത്തിയ ഗണേഷ്‌കുമാര്‍ ഒറ്റയാന്‍കളി കളിച്ചാല്‍ യു.ഡി.എഫിനെ തകര്‍ക്കുവാന്‍ കഴിയില്ലെന്നും ലീഗ് നേതൃത്വം ആശ്വസിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാട് കനത്തപ്പോള്‍ കൊണ്ടത് കെ.എം മാണിക്ക്. ബാറുകള്‍ പൂട്ടുന്നതിന് പൂര്‍്‌ണ്ണ പിന്തുണ നല്‍കിയ ലീഗ് ബാര്‍കോഴയില്‍ മാണി വഴുതി വീണപ്പോള്‍ ലീഗിന് പ്രതികരണശേഷി നഷ്‌ടപ്പെട്ടു.
മലബാറില്‍ മാത്രം വേരോട്ടമുള്ള മുസ്ലീം ലീഗിന് സംസ്‌ഥാന ഭരണം താങ്ങുപലകയാണ്. വരാനിരിക്കുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും തുടര്‍ന്നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഭരണത്തിലിരിക്കുന്നത് ഗുണം ചെയ്യുമെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി സ്‌ഥാനം മോഹിക്കുന്ന കെ.എം മാണിയെ മെരുക്കാന്‍ കോണ്‍ഗ്രസ് ബാര്‍ കോഴ വിഭാഗം ഉയര്‍ത്തിയെന്ന ആരോപണം നിലനില്‍ക്കുന്നുമുണ്ട്. ഇടതിലേക്ക് ചേക്കേറാന്‍ കാത്തിരിക്കുന്ന ലീഗിനും തിരിച്ചടി നല്‍കുന്നതാണ് പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാരോപണം. ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സി.പി.എം സംസ്‌ഥാന സമ്മേളനത്തിനു ശേഷമേ മാണിയേയും ലീഗിനേയും ഇടതുമുന്നണിയിലേക്ക് എടുക്കണോ വേണ്ടയോ എന്ന അന്തിമ തീരുമാനം ഉണ്ടാവൂ. സി.പി.എമ്മിന്റെ തീരുമാനം അറിയാതെ യു.ഡി.എഫില്‍ നിന്നും പുറത്തു പോരുവാനുള്ള തീരുമാനം മാണിക്കും ലീഗിനു എടുക്കാനാവില്ല.
ഫ്രാന്‍സിസ് ഓണാട്ട്
from kerala news edited
via IFTTT