Story Dated: Sunday, December 14, 2014 08:01
ബെംഗളൂരു: ഐഎസ് ഭീകരവാദികളുടെ പേരില്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ മെഹ്‌ദി മസ്രൂറിന് വിനയായത് സ്വന്തം ടീ ഷര്‍ട്ട്. ബ്രിട്ടനിലെ സ്വകാര്യ ചാനല്‍ വിവരം പുറത്ത് വിട്ടത് മുതല്‍ ഇന്ത്യന്‍ ഐടി വിദഗ്‌ദ്ധനായി പോലീസ് രഹസ്യാന്വേഷണം നടത്തിയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടില്‍ ഇയാള്‍ ഉപയോഗിച്ച സ്വന്തം ബനിയനിലെ വാചകം പോലീസിന് പിടിക്കാന്‍ പുതിയ അവസരം ഒരുക്കുകയായിരുന്നു.
'ഷാമി വിറ്റ്‌നസ്' എന്ന പേരാണ് മെഹ്‌ദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഈ അക്കൗണ്ടിന് പിന്നില്‍ ബംഗളൂരുവിലെ ബഹുരാഷ്ര്‌ടകമ്പനിയിലെ എക്‌സിക്യൂട്ടീവാണെന്ന വിവരം ബ്രിട്ടീഷ് ചാനലാണ് പുറത്ത്‌വിട്ടത്. മെഹ്‌ദിയുടെ ടീ ഷര്‍ട്ടില്‍ എഴുതിയിരുന്ന വാചകമായിരുന്നു ഇത്. ഇയാളുടെ വീഡിയോ പുറത്ത് വിട്ടപ്പോള്‍ തന്നെ ധരിച്ച ടീ ഷര്‍ട്ട് പോലീസ് ശ്രദ്ധിച്ചിരുന്നു. പിന്നാലെ മുഖം മറച്ച വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ബംഗാളി ചുവയുള്ള സംസാരം ശബ്‌ദ വിദഗ്‌ദ്ധര്‍ കണ്ടെത്തിയിരുന്നു.
ബ്രിട്ടനിലെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെ ഇയാള്‍ എവിടെയെന്ന് കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു പോലീസും രഹസ്യാനേ്വഷണ വിഭാഗവും. ഇന്‍ര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐ.പി) വിലാസം കണ്ടെത്തി മെഹ്‌ദിയെ പിടികൂടുന്നത് അസാധ്യമായതോടെയാണ് അനേ്വഷണ സംഘം മറ്റു മാര്‍ഗങ്ങള്‍ തേടിയത്.
ഫെയസ്‌ബുക്കില്‍ ഇതേ ടീഷര്‍ട്ട് ധരിച്ചവരെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തില്‍ നൂറിലധികം പേരെ കിട്ടി. പിന്നീട് ഫോണ്‍വിളിയുടെ വിശദാംശങ്ങളും സംസാരചുവയും പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് മെഹ്‌ദിയിലേക്ക് എത്തിയത്. ബംഗാളി സ്വദേശി, പ്രായം ഇരുപത്, ബംഗലുരുവില്‍ ജോലി തുടങ്ങിയ നിഗമനങ്ങളെല്ലാം മെഹ്‌ദിയില്‍ ഏകീകരിക്കപ്പെടുകയും ചെയ്‌തതോടെ വെള്ളിയാഴ്‌ച രാത്രി ബെംഗളൂരുവിലെ ഒറ്റമുറി അപ്പാര്‍ട്ടുമെന്റില്‍ എത്തി പോലീസ് അറസ്‌റ്റ് ചെയ്‌തു.
from kerala news edited
via IFTTT