Story Dated: Sunday, December 14, 2014 12:10
പാലക്കാട്: പറളി സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലെത്തിച്ച കായികാധ്യാപകന്‍ പി.ജി. മനോജിനെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പരിശോധിക്കുന്നു. മനോജിനെ പറളി ഹൈസ്‌കൂളില്‍ തന്നെ നിലനിര്‍ത്തുന്ന വിഷയത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭ്യമാക്കി വിഷയം അടിയന്തിരമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് നിയമസഭയില്‍ അറിയിച്ചു.
കെ.വി. വിജയദാസ് എം.എല്‍.എയാണ് മനോജിന്റെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയില്‍ 2014-15 അധ്യയന വര്‍ഷത്തില്‍ പറളി ഹൈസ്‌കൂളില്‍ യു.പി വിഭാഗത്തില്‍ മതിയായ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ യു.പി വിഭാഗത്തിലെ കായികാധ്യാപക തസ്‌തിക നഷ്‌ടപ്പെടുകയും പ്രസ്‌തുത തസ്‌തികയില്‍ ജോലി ചെയ്‌തിരുന്ന പി.ജി. മനോജിനെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തതായി വിശദീകരിക്കുന്നുണ്ട്. യു.പി വിഭാഗത്തില്‍ 500 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്‌പെഷലിസ്‌റ്റ് അധ്യാപക തസ്‌തിക അനുവദിക്കാന്‍ നിര്‍വാഹമുള്ളുവെന്ന് പറയുന്നതിനൊപ്പം പി.ജി. മനോജിനെ പറളി ഹൈസ്‌കൂളില്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT