Story Dated: Sunday, December 14, 2014 12:10
പാലക്കാട്: മാരക കീടനാശിനികള്‍ നിരോധിക്കുന്നത് ആവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് പ്ര?ട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ ഘടകം സര്‍ക്കാരിന് കത്തയച്ചു. വെമ്പല്ലൂര്‍ മേഖലയില്‍ വ്യാപക കീടനാശിനി പ്രയോഗം കാരണം നിരവധി ആളുകള്‍ക്ക് ത്വക്ക് രോഗം പിടിപെട്ടത് ശ്രദ്ധയില്‍പെടുത്തിയാണ് നിരോധനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് സൊസൈറ്റിയുടെ പ്ര?ജക്റ്റ് ഓഫീസര്‍ എസ്. ഗുരുവായൂരപ്പന് ആവശ്യപ്പെട്ടത്. കുട്ടികളും ചെറുപ്പക്കാരും ഉള്‍പ്പെടെ നിരവധിപേര്‍ ചികിത്സയിലാണ്. ആദിത്യന് എന്ന കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി തൃശൂരില്‍ കൊണ്ടുപോയി. പ്രകൃതിയുടെ താളം സന്തുലിതമാക്കുന്ന എല്ലാ ജീവിവര്‍ഗങ്ങളെയും നശിപ്പിക്കുന്നതിനാലാണ് രാസ കീടനാശിനികളും മറ്റും നിരോധിക്കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
from kerala news edited
via IFTTT