തണുപ്പില്‍ സംഗീതലഹരി പടര്‍ത്തി അവിയല്‍ ബാന്‍ഡ്
Posted on: 14 Dec 2014
ന്യൂഡല്‍ഹി: ഡിസംബര്‍ തണുപ്പില്‍ സിരകളില്‍ ലഹരിപടര്‍ത്തി അവിയല്‍ ബാന്‍ഡിന്റെ സംഗീതവിരുന്ന്. കണ്ണഞ്ചിപ്പിക്കുന്ന ദീപവിതാനവും വന്യസംഗീതവും ചടുലതാളവുമായി നഗരത്തിന്റെ ക്രിസ്മസ് ആഘോഷത്തിന് ബാന്‍ഡ് ആവേശം പകര്‍ന്നു. റോക്ക് സംഗീതത്തിന്റെയും ഗിറ്റാറിന്റെയും അകമ്പടിയോടെ മലയാളത്തിലെ നാടന്‍പാട്ടുകളും കീര്‍ത്തനവും കാവാലം കവിതയുമെല്ലാം ആസ്വാദകരിലേക്ക് പെയ്തിറങ്ങി. ലുങ്കിയും ഷര്‍ട്ടുമിട്ട് താളമിട്ട് തിളങ്ങുന്ന മൊട്ടത്തലയുമായി താളമിട്ടെത്തിയ ടോണി ജോണ്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമിയിലൂടെ ജനപ്രിയമായ 'അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍', സെക്കന്‍ഡ് ഷോയിലെ 'ഒരിടത്തൊരിടത്ത്' തുടങ്ങിയ പാട്ടുകളാണ് പാടിയത്. കാവാലം നാരായണപ്പണിക്കരുടെ 'കറുകറെക്കാര്‍മുകില്‍', 'നഗുമോ' കീര്‍ത്തനം എന്നിവ പാടി ജ്യോത്സനയും കാണികളെ കൈയിലെടുത്തു.
ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സമുച്ചയത്തിലെ ഭാരോദ്വഹന ഹാളില്‍ മാര്‍ത്തോമ്മാ സഭ ഡല്‍ഹി ഭദ്രാസനം സംഘടിപ്പിച്ച ആഘോഷം- ഗ്ലോറിയ ഇന്‍ എക്‌സല്‍സ്സിന്റെ ഭാഗമായാണ് തിരുവനന്തപുരം ആസ്ഥാനമായ അവിയല്‍ ബാന്‍ഡിന്റെ സംഗീത പരിപാടി ഒരുക്കിയത്.
നടിയും യൂനിസെഫ് അംബാസഡറുമായ ഷര്‍മിള ടാഗോര്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹം പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്ന ആഘോഷമാണ് ക്രിസ്മസ് എന്ന് അവര്‍ പറഞ്ഞു. നിഷ്‌കളങ്കതയിലേക്ക് മടക്കം എന്ന വിഷയത്തില്‍ ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന കുരുന്നകള്‍ക്കായാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം സമര്‍പ്പിച്ചത്. പട്ടിണിയും ബാലവേലയും നമ്മുെട രാജ്യത്തെ കുരുന്നുകളെ തുറിച്ചുനോക്കുന്നു.
സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയാന്‍ സര്‍ക്കാറിന് പണമില്ലെന്നത് ഖേദകരമാണ്. കുരുന്നുകള്‍ക്ക് അവരുടെ ബാല്യം തിരികെ നല്‍കുന്നതില്‍ പൊതുസമൂഹം നിശബ്ദത പാലിക്കരുതെന്നും അവര്‍ പറഞ്ഞു.
ഡോ. ഏബ്രഹാം മാര്‍ പൗലോസ് അധ്യക്ഷനായിരുന്നു. രാജ്യസഭാ െഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി റവ. ഫെനോ എം. തോമസ്, ട്രഷറര്‍ പി.ടി. മത്തായി, ജനറല്‍ കണ്‍വീനര്‍ റവ. ജോണ്‍സണ്‍ എം. ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഭദ്രാസന ഗായകസംഘത്തിന്റെ കരോള്‍ ഗാനങ്ങളുമുണ്ടായി. സുരേഷ് മാത്യു, ദീനു മാത്യു, ബിപിന്‍ തോമസ് എന്നിവരാണ് ഗായകസംഘത്തിന് നേതൃത്വം നല്‍കിയത്. കുട്ടികളുടെയും യുവാക്കളുടെയും സംഘം വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
from kerala news edited
via IFTTT