Story Dated: Sunday, December 14, 2014 12:09
പിറവം: ശ്രീകൃഷ്‌ണ ഭഗവാന്റെ വിശ്വരൂപഭാവ പ്രതിഷ്‌ഠ കൊണ്ട് ശ്രദ്ധേയമായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ വിശ്വരൂപ ഗോളകചാര്‍ത്തിലുള്ള വിശ്വരൂപ ദര്‍ശനം 16ന് നടക്കും. രാവിലെ 6 മുതല്‍ വിശേഷാല്‍ പൂജകളോടെ വിശ്വരൂപം തൊഴില്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രി കാവനാട് വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ശുരുരാജ് പോറ്റി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹാഭാരത പര്‍വ്വാചരണം 16 മുതല്‍ ജനുവരി 2 വരെയുള്ള ദിനങ്ങളിലും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, കെ.ബി. അശോകന്‍, ഇ.കെ. ഗോകുലന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
from kerala news edited
via IFTTT