121

Powered By Blogger

Saturday, 13 December 2014

നെയ്യാറ്റിന്‍കര ഡിപ്പോയിലെ പേപ്പര്‍ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക്‌ ബാലികേറാമല











Story Dated: Sunday, December 14, 2014 12:38


നെയ്യാറ്റിന്‍കര: കെ.എസ്‌.ആര്‍.ടി.സി. നെയ്യാറ്റിന്‍കര യൂണിറ്റില്‍ കെട്ടിട നിര്‍മാണ മാമാങ്കത്തിനിടെ യാത്രക്കാരുടെ ക്ലേശങ്ങള്‍ വര്‍ധിക്കുന്നു. മെറ്റല്‍ഷീറ്റില്‍ ബോര്‍ഡെഴുതുന്ന രീതി പാടെ നിലച്ചു. പകരം കനംകൂടിയ പ്ലാസ്‌റ്റിക്‌ ഷീറ്റില്‍ സ്‌ഥലനാമങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായവും അന്ത്യശ്വാസം വലിക്കുന്നു. ഇപ്പോള്‍ ബസ്‌ പുറപ്പെടാന്‍ നേരത്ത്‌ തട്ടിക്കൂട്ടി മഷി കൊണ്ടെഴുതിയ സാദാ പേപ്പര്‍ ബോര്‍ഡുകളാണ്‌ കൂടുതലും.


ഇത്തരം പേപ്പറുകളാകട്ടെ സെ്‌റ്റഡിയായി നില്‍ക്കാറില്ല. അടുത്തെത്തി വായിച്ചാലും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അഭംഗിയായിട്ടാണ്‌ ബോര്‍ഡെഴുതുന്നത്‌. രാത്രിയായാല്‍ ഡിപ്പോയിലും ബോര്‍ഡ്‌ വായിക്കാനും ആവശ്യത്തിന്‌ വെളിച്ചമില്ലാത്ത അവസ്‌ഥയാണ്‌.


സ്‌റ്റോപ്പുകളിലെല്ലാം ബസ്‌ നിര്‍ത്തുന്ന കാര്യത്തില്‍ ജീവനക്കാര്‍ ഇപ്പോഴും വൈമുഖ്യം പ്രകടിപ്പിക്കുന്നു. ഇതു പരിശോധിക്കാന്‍ നിയോഗിച്ചിരുന്ന ചെക്കിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരെ കാണാനില്ലാത്ത അവസ്‌ഥയാണ്‌. സേ്‌റ്റാപ്പുകളില്‍ പരിശോധകരുടെ സാന്നിധ്യം അധികപ്പറ്റാണെന്നാണ്‌ യാത്രക്കാരുടെ പക്ഷം. പകരം എല്ലാ സേ്‌റ്റാപ്പിലും നിര്‍ബന്ധമായും ബസ്‌ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന നിര്‍ദേശം പാലിച്ചാല്‍ പരിശോധകരുടെ ആവശ്യം ബസിനകത്തെ പരിശോധനകളില്‍ ഒതുക്കാമെന്നാണ്‌ യാത്രക്കാര്‍ പറയുന്നത്‌.


നെയ്യാറ്റിന്‍കരയില്‍ സേ്‌റ്റ ബസുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. പല ജീവനക്കാര്‍ക്കും രാത്രി ഡ്യൂട്ടിക്ക്‌ പോകാന്‍ ഇഷ്‌ടമല്ലത്രെ. അതിനാല്‍ അവധിയില്‍ പ്രവേശിക്കുന്നവരുമുണ്ട്‌. ഗണ്യമായൊരു വിഭാഗം വനിതാ കണ്ടക്‌ടര്‍മാരായതും വിഘാതമാണ്‌. രാത്രി 8 മണി കഴിഞ്ഞാല്‍ ചില റൂട്ടുകളില്‍ ബസ്‌ സര്‍വീസ്‌ നിര്‍ത്തിവക്കും. ഈ റൂട്ടുകളില്‍ കടുത്ത യാത്രാക്ലേശമാണ്‌ യാത്രികര്‍ നേരിടുന്നത്‌.










from kerala news edited

via IFTTT