121

Powered By Blogger

Saturday, 13 December 2014

ശ്വേത മേനോന്‍ 'അക്കല്‍ദാമയിലെ പെണ്ണ്'









ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'അക്കല്‍ദാമയിലെ പെണ്ണ്'.

നവാഗതനായ ജയറാം കൈലാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്വേതാമേനോന്‍, മാളവിക എസ്. നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോള്‍ മീഡിയാ ആന്‍ഡ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാസിം അരിക്കുളം നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനീത്, സുധീര്‍കരമന, ജാഫര്‍ ഇടുക്കി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജയേഷ് തമ്പാന്‍, ഷാജു ശ്രീധര്‍, അഷറഫ് പീരുമേട്, രാജേഷ് ഹെബ്ബാര്‍, നന്ദകിഷോര്‍, ശ്രീജിത്ത്, ചാലി പാല, ബേബി ശ്രിത മാനസ, ബേബി ശ്രദ്ധ സുധീര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


ആഗ്‌നസിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഭര്‍ത്താവ് നാടുവിട്ടു. ജീവിതം ആഗ്‌നസിന്റെ മുന്നില്‍ വഴിമുട്ടി നിന്നപ്പോള്‍ ഒടുവില്‍ പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ ഒരു തീരുമാനം എടുക്കേണ്ടിവന്നു. ഭര്‍ത്താവിന്റെ ജോലി ആഗ്‌നസിന് എടുക്കേണ്ടിവരുന്നു. ഇതുവരെ ആണുങ്ങള്‍ മാത്രം ചെയ്തിരുന്ന ആ ജോലി ആഗ്‌നസ് ചെയ്തു തുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയായിരുന്നു. എല്ലാം മകള്‍ മറിയത്തിനുവേണ്ടിയായിരുന്നു. സ്വയം രക്ഷിച്ചും മകള്‍ക്ക് രക്ഷാകവചം തീര്‍ത്തും ജീവിതം ആരംഭിച്ച ആഗ്‌നസിന്റെ ജീവിതത്തിലെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് അക്കല്‍ദാമയിലെ പെണ്ണില്‍ ജയറാം കൈലാഷ് ആവിഷ്‌കരിക്കുന്നത്.


ആഗ്‌നസായി ശ്വേതാമേനോനും മറിയമായി മാളവിക എസ്. നായരും അഭിനയിക്കുന്നു. വേണുഗോപാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തിരക്കഥ-സിനോജ് നെടുങ്ങോലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപു എസ്. കുമാര്‍, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം-വിനീത് ദേവദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ബിനു മുരളി, സന്തോഷ് ചെറുപൊയ്ക, സ്റ്റില്‍സ്-ലിജോ കുഞ്ഞപ്പന്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍ കെ.സി, സംവിധാന സഹായികള്‍-രാജേഷ് കറുമശ്ശേരി, പ്രവീണ്‍ എസ്. വിജയ്, സവിന്‍ എസ്. ഗാനരചന-അനില്‍ പനച്ചൂരാന്‍, സംഗീതം-അല്‍ഫോന്‍സ് ജോസഫ്, വാര്‍ത്താപ്രചാരണം-എ.എസ്.ദിനേശ്.











from kerala news edited

via IFTTT