Story Dated: Sunday, December 14, 2014 12:38
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയിലെ ജീവനക്കാര്‍ മെല്ലേപ്പോക്ക് സമരം ആരംഭിച്ചു. കഴിഞ്ഞ ദിവസം നഗരസഭയിലെ ജീവനക്കാരനായ വിനോദിനെ മര്‍ദിച്ച സഭവത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മെല്ലേപ്പോക്ക് സമരം ആരംഭിച്ചത്. സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞു. സംഭവത്തിന്റെ പിറ്റേദിവസം തന്നെ നഗരസഭാ ജീവനക്കാര്‍ പണിമുടക്കിയിരുന്നു. പ്രതികളെ ഉടന്‍ അറസ്‌റ്റുചെയ്യുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് പണിമുടക്ക് ജീവനക്കാര്‍ പിന്‍ലിച്ചത്. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായില്ലെങ്കില്‍ ശക്‌തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
from kerala news edited
via IFTTT