Story Dated: Sunday, December 14, 2014 12:10
താനൂര്‍: സി.പി.എം താനൂര്‍ ഏരിയ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ് ബി.ജെ.പി ശ്രമം. സി.പി.എം ഏരിയ സമ്മേളനം നടക്കുന്ന ഒഴൂരില്‍ പ്രകോപനപരമായ പ്രചരണ ബോര്‍ഡ് സ്‌ഥാപിച്ച് ആക്രമമുണ്ടാക്കാനാണ് ബി.ജെ.പി. ആര്‍.എസ്.എസ് ശ്രമം. ഒഴൂര്‍ ജംഗ്‌ഷനു സമീപമാണ് സി.പി.എമ്മിനേയും രക്‌തസാക്ഷികളേയും കുടുംബങ്ങളേയും അപകീര്‍ത്തിപ്പെടുത്തും വിധം പ്രചരണബോര്‍ഡ് സ്‌ഥാപിച്ചത്. സി.പി.എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷാവസ്‌ഥ ഒഴിവായി. തുടര്‍ന്ന് പോലീസെത്തി ബോര്‍ഡ് നീക്കം ചെയ്‌തു. സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാനുള്ള ആര്‍.എസ്.എസ് ബി.ജെ.പി ശ്രമം പരക്കെ പ്രതിഷേധത്തിന് കാരണമായി. സമ്മേളനത്തിന്റെ ഒരുക്കം നടക്കുന്ന ഘട്ടം മുതല്‍തന്നെ പലതരം പ്രകോപനങ്ങളുമായി ബി.ജെ.പി ആര്‍.എസ്.എസ് സംഘം രംഗത്തിറങ്ങിയിരുന്നു. നമോസേനയുടെ പേരിലാണ് ബോര്‍ഡ് സ്‌ഥാപിച്ചത്. സംഭവത്തില്‍ സി.പി.എം താനൂര്‍ ഏരിയ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും പ്രതിഷേധിച്ചു.
from kerala news edited
via IFTTT