121

Powered By Blogger

Tuesday, 19 November 2019

പുതിയ മുഖവുമായി മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ

കൊച്ചി: കൂടുതൽ പുതുമകളുമായി മാതൃഭൂമി ലക്ഷ്വറി എക്സ്പോയുടെ മൂന്നാം എഡിഷൻ എത്തുന്നു. കുക്കിങ്, ഫാഷൻ, ആർട്ട്, വാച്ച് മേക്കിങ് തുടങ്ങിയ വിഷയങ്ങളിൽ ഒരുക്കിയിരിക്കുന്ന മാസ്റ്റർക്ലാസുകളാണ് ഇത്തവണത്തെ പ്രത്യേകത. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 എന്ന പേരിലാണ് മൂന്നാം എഡിഷൻ ഒരുങ്ങുന്നത്. ഡിസംബർ 21, 22 തീയതികളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിൽ ഒന്നായ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് എക്സ്പോ നടക്കുക. ലോകോത്തര ബ്രാൻഡുകളുടെ വാഹനങ്ങൾ, വാച്ചുകൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, പേനകൾ തുടങ്ങിയവയെല്ലാം എക്സ്പോയിൽ പ്രദർശനത്തിനെത്തും. പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ, ചലച്ചിത്രതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും എക്സ്പോയുടെ ഭാഗമാകും. മുൻവർഷങ്ങളിലേതു പോലെ എല്ലാ ദിവസവും വൈകിട്ട് സംഗീത സായാഹ്നവും മറ്റു പരിപാടികളോടും കൂടിയാകും എക്സ്പോ. ആസ്റ്റൺ മാർട്ടിൻ, ഒമേഗാ, ബി.എം.ഡബ്ല്യു., റോളക്സ്, മിനി കൂപ്പർ, ഹാർലി ഡേവിഡ്സൺ തുടങ്ങിയ ലോകോത്തര ലക്ഷ്വറി ബ്രാൻഡുകൾ മുൻ വർഷങ്ങളിൽ എകസ്പോയുടെ ഭാഗമായിരുന്നു. മനോഹരമായ ആഡംബരകാഴ്ചകളുടെ അടയാളപ്പെടുത്തലായിരുന്നു ലക്ഷ്വറി എക്സപോ 2018. സാധാരണയായുള്ള ആഡംബര കാഴ്ചകൾക്കപ്പുറത്തേക്ക് കേരളത്തെ കൂട്ടികൊണ്ട് പോയതായിരുന്നു കഴിഞ്ഞ രണ്ട് എഡിഷനുകളിലേയും എക്സ്പോ അനുഭവങ്ങൾ. മാതൃഭൂമി ലക്ഷ്വറി ആൻഡ് ഡിസൈൻ 2019 ന്റെ വിശദവിവരങ്ങൾക്കായി http://bit.ly/2rZIAva എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Content Highlights:mathrubhumi luxury expo 2019

from money rss http://bit.ly/2NZxXRv
via IFTTT