121

Powered By Blogger

Tuesday, 19 November 2019

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടം: നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: വാങ്ങൽ താല്പര്യം പ്രകടമായതിനെതുടർന്ന് ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപകർ താൽപര്യം കാണിച്ചത്. സെൻസെക്സ് 185.51 പോയന്റ് നേട്ടത്തിൽ 40,469.70ലും നിഫ്റ്റി 55.60 പോയന്റ് ഉയർന്ന് 11,940.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1140 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1371 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, റിലയൻസ്, പവർഗ്രിഡ് കോർപ്, സിപ്ല, എസ്ബിഐ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, എംആന്റ്എം, ടിസിഎസ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends above 11,900

from money rss http://bit.ly/2pvxj4L
via IFTTT