121

Powered By Blogger

Tuesday, 25 May 2021

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി വിപണി ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും സമ്മർദത്തിലായത്. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,961ലേയക്കും നിഫ്റ്റി 15,295 നിലവാരത്തിലേയ്ക്കും ഉയർന്നെങ്കിലു നേട്ടംനിലനിർത്താനായില്ല. ധനകാര്യ ഓഹരികൾ ലാഭമെടുപ്പുമൂലം വില്പന സമ്മർദത്തിലായി. സെൻസെക്സ് 14.37 പോയന്റ് താഴ്ന്ന് 50637.53ലും നിഫ്റ്റി 10.80 പോയന്റ് നഷ്ടത്തിൽ 15,208.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1307 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1749 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, എനർജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ സൂചിക മൂന്നുശതമാനവും ഐടി സൂചിക ഒരുശതമാനവും മെറ്റൽ സൂചിക 0.6ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനംതാഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.3ശതമാനം ഉയരുകയുംചെയ്തു. ഡോളറിനെതിരെ രൂപ 72.77 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.74-72.84 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. 72.96 ലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.

from money rss https://bit.ly/3bUsM0V
via IFTTT