121

Powered By Blogger

Tuesday, 5 January 2021

നിഫ്റ്റി 14,200ല്‍: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 261 പോയന്റ് നേട്ടത്തില്‍

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടത്തിന്റെ പാതയിലേയ്ക്ക് റെക്കോഡ് കുതിപ്പോടെ തിരിച്ചെത്തി സൂചികകൾ. ഐടി, ധനകാര്യ ഓഹരികളാണ് ചൊവാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. സെൻസെക്സ് 260.98 പോയന്റ് ഉയർന്ന് 48,437.78ലും നിഫ്റ്റി 66.60 പോയന്റ് നേട്ടത്തിൽ 14,199.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗണിനെ പ്രതിരോധിക്കാൻ യുകെ ഗവൺമെന്റ് 6.2 ബില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതാണ് വിപണിയിൽ മുന്നേറ്റമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1740 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1268 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, വിപ്രോ, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.50ശതമാനവും ഐടി സൂചിക 2.5ശതമാനവും ഉയർന്നു. വില്പന സമ്മർദമാണ് ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെ ബാധിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.70ശതമാനവും നേട്ടമുണ്ടാക്കി. Nifty ends at 14,200, Sensex gains 261 pts

from money rss https://bit.ly/38fDX2Q
via IFTTT