121

Powered By Blogger

Friday, 26 February 2021

സെൻസെക്‌സിന് നഷ്ടമായത് 1,939 പോയന്റ്: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്. ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം. യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ബോണ്ടുകളിൽ പണംമുടക്കാനായി നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റു. ഏഷ്യൻ വിപണികളിലും തകർച്ച പ്രതിഫലിച്ചു. ഇറാഖ് അതിർത്തിയെ ലക്ഷ്യമിട്ടുള്ള സിറിയയിലെ യുഎസിന്റെ വ്യോമാക്രമണവും പുറത്തുവരാനിക്കുന്ന ഡിസംബർ പാദത്തിലെ രാജ്യത്തെ ജിഡിപി കണക്കുകളും വിപണിയെ സ്വാധീനിച്ചതോടെ അടുത്തകാലത്തെ ഏറ്റവുംവലിയ തകർച്ചയ്ക്ക് സൂചികകൾ സാക്ഷിയായി. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ചനേരിട്ടത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്നുശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ടുശതമാനംവീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75ശതമാനവും 0.74ശതമാനവും നഷ്ടംനേരിട്ടു. Sensex falls 1,939 points, Nifty settles below 14,550

from money rss https://bit.ly/37RAFlB
via IFTTT