121

Powered By Blogger

Tuesday, 18 August 2020

പാഠം 87: ബാങ്ക് നിക്ഷേപകര്‍ അറിയുന്നുണ്ടോ എഫ്ഡിയിലെ പിഴപ്പലിശയുടെകാര്യം?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് മേനോന് ബാങ്ക് എഫ്ഡിക്കപ്പുറം നിക്ഷേപ പദ്ധതികളില്ല. താരതമ്യേന കുറഞ്ഞ റിസ്കും സ്ഥിരവരുമാനവും ഉറപ്പുനൽകുന്നവയായതിനാലാണ് ആദായം കുറഞ്ഞാലും അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണംപിൻവലിക്കാൻ കഴിയുമെന്നതാണ് മറ്റൊരുഗുണം. ലഘുസമ്പാദ്യ പദ്ധതികളിൽ സുരേഷ് മേനോൻ നിക്ഷേപിക്കാത്തിന്റെ ഒരുകാരണംപണമാക്കൽ എളുപ്പമല്ലെന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരേഷിന്റെ തീരുമാനം മികച്ചഫലംകണ്ടു. സ്ഥിര നിക്ഷേപത്തിൽനിന്ന് ആവശ്യത്തിനുള്ള പണംപിൻവലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ എഫ്ഡിയിൽനിന്ന് പണംപിൻവലിക്കുമ്പോഴൊക്കെ അതിൽനിന്ന് ബാങ്ക് ഈടാക്കിയിരുന്ന പിഴപലിശയെക്കുറിച്ച് സുരേഷിന് ധാരണയില്ലായിരുന്നു. നിക്ഷേപിക്കുന്ന സമയത്ത് എത്രപലിശ കിട്ടുമെന്നുമാത്രമായിരുന്നു അദ്ദേഹം അന്വേഷിച്ചിരുന്നത്. കാലാവധിയെത്തുംമുമ്പ് പണംപിൻവലിക്കുമ്പോൾ രണ്ടുകാര്യങ്ങൾ അറിയേണ്ടതുണ്ട്. 1. പണം തിരിച്ചുനൽകുമ്പോൾ എഫ്ഡിയുടെ പലിശ എങ്ങനെയാണ് കണക്കാക്കുന്നത്. 2. പിഴ പലിശ ആദായത്തെ എങ്ങനെ ബാധിക്കും. പലിശ കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം സ്ഥിര നിക്ഷേപമിടുമ്പോൾ ലഭിക്കുമെന്ന് ബാങ്ക് പറയുന്ന പലിശയായിരിക്കില്ല കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ ലഭിക്കുക. അതായത് ഒരുവർഷക്കാലയളവിൽ ഒരു ലക്ഷം രൂപ ഏഴുശതമാനം പലിശനിരക്കിൽ നിങ്ങൾ സ്ഥിര നിക്ഷേപമിട്ടെന്നുകരുതുക. ആറുമാസത്തിനുശേഷം അത്യാവശ്യംവന്നപ്പോൾ പണം പിൻവലിക്കാൻ തീരുമാനിച്ചു. ആറുമാസക്കാലയളവിൽ ബാങ്ക് നൽകുന്ന പലിശ 6.25ശതമാനമാണ്. പിഴയൊന്നും ഈടാക്കാതിരുന്നാൽ ഒരു ലക്ഷം രൂപയ്ക്ക് 6.25ശതമാനം നിരക്കിൽ ആറുമാസത്തെ പലിശ ലഭിക്കും. മറ്റൊരുരീതിയിൽ പരിശോധിക്കാം. പ്രതിവർഷം 6.25ശതമാനം പലിശ നിരക്കിൽ ഒരുവർഷ കാലാവധിയിൽ നിങ്ങൾ സ്ഥിര നിക്ഷേപമിടുന്നു. 91 ദിവസത്തിനുശേഷം പണം പിൻവലിച്ചെന്നുംകരുതുക. സ്ഥിര നിക്ഷേപമിടുന്ന സമയത്ത് 91 ദിവസ കാലയളവിൽ 6.50ശതമാനമാണ് പലിശയുണ്ടായിരുന്നത്. അങ്ങനെവരുമ്പോൾ നേരത്തെ പിൻവലിക്കുന്നതുകയ്ക്ക് 6.25ശതമാനം പലിശയായിരിക്കും കണക്കാക്കുക. ഇതിനു പുറമെയാണ് പിഴപ്പലിശ ഈടാക്കുക. കാലാവധിയെത്തുംമുമ്പ് പിൻവലിച്ചാൽ* നിക്ഷേപിച്ചതുക ഒരു ലക്ഷം രൂപ ഒരുവർഷത്തെ പലിശ 7% മെച്യുരിറ്റി തുക 1,07,186 രൂപ ആറുമാസത്തെ പലിശ 6.25% കാലാവധിക്കുമുമ്പ് ലഭിക്കുന്നതുക 1,03,340 രൂപ *പിഴപലിശയില്ലാതെ കണക്കാക്കിയത് പിഴപ്പലിശയെക്കുറിച്ചറിയാം കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ മിക്കവാറും ബാങ്കുകൾ പിഴപലിശ ഈടാക്കാറുണ്ട്. ബാങ്കുകൾക്കനുസിരിച്ച് ഈടാക്കുന്ന പലിശയിൽ വ്യത്യാസമുണ്ടാകും. സാധാരണയായി ഒരുശതമാനംവരെയാണ് പിഴപലിശ ഈടാക്കുക. എസ്ബിഐയിൽ അഞ്ചുലക്ഷം രൂപവരെയുള്ള(എല്ലാ കാലാവധിയിലുമുള്ള) നിക്ഷേപങ്ങൾ കാലാവധിയെത്തുംമുമ്പ് പിൻവലിച്ചാൽ 0.50ശതമാനമാണ് പിഴ പലിശയായി ഈടാക്കുക. അഞ്ചുലക്ഷത്തിനുമുകളിൽ ഒരു കോടി രൂപവരെയുള്ള നിക്ഷേപത്തിന് ഈടാക്കുന്ന പിഴ പലിശ ഒരുശതമാനമാണ്. എച്ച്ഡിഎഫ്സി ബാങ്കിലാണെങ്കിൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ ഒരുശതമാനമാണ് പിഴപ്പലിശ ഈടാക്കുക. മുകളിൽ നൽകിയ ഉദാഹരണത്തിലേയ്ക്കുതിരിച്ചുവരാം. എഴുശതമാനം പലിശ നിരക്കിൽ ഒരുവർഷ കാലാവധിയിൽ ഒരു ലക്ഷം രൂപ എസ്ബിഐയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ. ആറുമാസം കഴിഞ്ഞ് പണം പിൻവലിക്കുമ്പോൾ ബാധകമായ പലിശ നിരക്ക് 6.25ശതമാനമാണ്. അഞ്ചുലക്ഷത്തിനുതാഴെയുള്ള നിക്ഷേപമായതിനാൽ 0.50ശതമാനമാണ് പിഴപലിശ ബാധകമാകുക. ഇതുകൂടി കിഴിച്ച് ബാക്കി 5.75ശതമാനം പലിശയാണ് അപ്പോൾ നിക്ഷേപകന് കയ്യിൽകിട്ടുക. അതായത് സ്ഥിര നിക്ഷേപമിട്ടപ്പോൾ ലഭിക്കേണ്ട 7 ശതമാനത്തിനുപകരം 5.75ശതമാനമായി കുറയുന്നു. 1.25ശതമാനത്തിന്റെ കുറവാണ് പലിശയിലുണ്ടാകുക. ഒരു ലക്ഷം രൂപയ്ക്ക് 5.75ശതമാനം പലിശകൂടി ചേരുമ്പോൾ 1,03,213 രൂപയാകും ലഭിക്കുക. പിഴപ്പലിശ ഈടാക്കിയാൽ* നിക്ഷേപിച്ചതുക ഒരു ലക്ഷം രൂപ ഒരുവർഷത്തെ പലിശ 7% മെച്യുരിറ്റി തുക 1,07,186 രൂപ ആറുമാസത്തെ പലിശ 6.25% പിഴ പലിശ 0.50% പിഴ കിഴിച്ച് ലഭിക്കുന്ന പലിശ 5.75% കാലാവധിക്കുമുമ്പ് ലഭിക്കുന്നതുക 1,03,213 രൂപ *പാദവാർഷിക കൂട്ടുപലിശ പ്രകാരം എന്തുചെയ്യാം ബാങ്കിൽ സ്ഥിര നിക്ഷേപമിടുമ്പോൾതന്നെ പിഴപ്പലിശയുടെകാര്യം ചോദിച്ചറിയുക. രണ്ടാമതായി, നിക്ഷേപം കാലാവധിയെത്തുംമുമ്പ് പിൻവലിക്കുമ്പോൾ എത്രതുക നഷ്ടംവരുമെന്ന് കണക്കാക്കുക. പരമാവധി ആദായംനേടാം വിഭജിച്ച് എഫ്ഡിയാക്കുക. അതായത് വലിതുക, ഉദാഹരത്തിന് 5 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ഇടുന്നുണ്ടെങ്കിൽ 50,000 രൂപ വീതമുള്ള പത്ത് എഫ്ഡിയായി നിക്ഷേപിക്കക. അപ്പോൾ മുഴുവൻതുക പിൻവലിക്കാതെതന്നെ ആവശ്യത്തിനുള്ള പണം പിൻവലിച്ച് ബാക്കിയുള്ള തുകയുടെകൂടിപലിശ കുറയുന്നത് ഒഴിവാക്കാം. feedbacks to: antonycdavis@gmail.com

from money rss https://bit.ly/34bCs3R
via IFTTT