121

Powered By Blogger

Tuesday, 18 August 2020

തക്കംപാര്‍ത്ത് ഐസിഐസിഐ ബാങ്കിലും ചൈന വന്‍തോതില്‍ നിക്ഷേപം നടത്തി

സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാവായ എച്ച്ഡിഎഫ്സി ലിമിറ്റഡിൽ ഓഹരി വിഹിതമുയർത്തിയതിനുപിന്നാലെ ഐസിഐസിഐ ബാങ്കിലും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിൽ നിക്ഷേപംനടത്തി. മൂലധനം ഉയർത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാൻ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് രംഗത്തുവന്നത്. അർഹരായ ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരികൾ നൽകുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇത് അവസരമായെടുത്താണ് ചൈനീസ് ബാങ്ക്ഓഹരി വാങ്ങിയത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുപുറമെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ഉൾപ്പടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപൂർ സർക്കാർ, മോർഗൻ ഇൻവെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സിയുടെ ഒരുശതമാനം ഓഹരിയാണ് കഴിഞ്ഞ മാർച്ചിൽ പിപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. ഇതറിഞ്ഞതോടെ കേന്ദ്രസർക്കാർ വിദേശ നിക്ഷപങ്ങൾക്ക് നിയന്ത്രണംകൊണ്ടുവന്നിരുന്നു. ഒരുശതമാനത്തിന് താഴെ ഓഹരികൾ പലകമ്പനികളിലായി ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. പ്രമുഖ സിമന്റ് കമ്പനിയായ അംബുജ സിമന്റ്സിന്റെ 0.32% ഓഹരികൾ ചൈനയുടെ കൈവശമാണ്. പ്രമുഖ ഫാർമ കമ്പനിയായ പിരാമൽ എന്റർപ്രൈസസിന്റെ 0.43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികൾ വാങ്ങാനായി 3,100 കോടി രൂപയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചത്. അംബുജ സിമന്റിന്റെ ഓഹരികൾക്കായി 122 കോടിയും പിരാമൽ എന്റർപ്രൈസസിന്റെ ഓഹരികൾക്കായി 137 കോടിയും ചൈനീസ് ബാങ്ക് ചെലവഴിച്ചു.

from money rss https://bit.ly/2Y9CVQv
via IFTTT