121

Powered By Blogger

Thursday, 4 March 2021

വിപണി നേരിടുന്നത് വെല്ലുവളി: സ്വീകരിക്കാം ഈ നിക്ഷേപതന്ത്രങ്ങൾ

ഓഹരികളുടെ ആകർഷണീയത നിലനിർത്തുകയെന്നത് 2021ലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. മഹാമാരിയുടെ ആഘാതം വ്യാപകമായിരുന്നിട്ടും 2020ൽ വിപണി മികച്ച പ്രകടനം കാഴ്ചവെച്ചു. ഐടി, ഫാർമ, കൂടുതൽ വിൽപനയുള്ള ചരക്കുകൾ എന്നിവ, പ്രത്യേകിച്ച് 2020 മാർച്ചിലെ താഴ്ചയ്ക്കുശേഷം വിപണിയുടെ പൊതുനിലവാരത്തിലും ഉയർന്ന പ്രകടനം കാഴ്ചവെക്കുകയുണ്ടായി. 2020ൽ മികച്ച പ്രകടനം നടത്തിയവർ 2021ൽ താഴേക്കുവരുന്നതാണു കാണുന്നത്. ദീർഘകാലയളവിൽ ഓഹരി വിപണി സാധാരണനില വീണ്ടെടുക്കുന്നതിന്റെ അടയാളമായിവേണം ഇതിനെകാണാൻ. പുതിയ സാഹചര്യത്തിന്റെ നേട്ടമുണ്ടാക്കിയവയാണ് ടെക്നോളജി, ഹെൽത് കെയർ, ഉപഭോഗ മേഖലകളിലെ ഓഹരികൾ. മഹാമാരിയിൽനിന്ന് ഏറ്റവും പ്രയോജനം ലഭിച്ച ഈമേഖലകൾ കൂടുതൽ മെച്ചപ്പെട്ടു എന്നുമാത്രമല്ല, ദീർഘകാലം ഈനില തുടരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ടെക്നോളജി, ഹെൽത് കെയർ രംഗങ്ങൾ പ്രത്യേകിച്ചും. ഫാക്ടറികൾ വീണ്ടും തുറന്നതും വീടുകളിൽ ഇരുന്നുജോലി ചെയ്യുന്നവരുടെ എണ്ണംകൂടിയതും ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ ഓർഡർ ലഭിച്ചു തുടങ്ങിയതും സഹായകമായി. ഇന്ത്യയിൽ ഫാർമ, എപിഐ, കെമിക്കൽ ഉൽപന്നങ്ങൾക്ക് ഉൽപാദന വർധനയ്ക്ക് കൂടുതൽ ആനുകൂല്യംനൽകുന്ന പിഎൽഐ സ്കീം ആരംഭിച്ചതോടെ ഫാർമ, എപിഐ, കെമിക്കൽ ഉൽപന്നങ്ങളുടെ ഉൽപാദനം ഗണ്യമായി വർധിച്ചു. ഐടി മേഖലയിൽ ഡിജിറ്റലൈസേഷന്റെ ആവശ്യം കൂടിയതും സാങ്കേതിക വിദ്യകൾ സ്വാംശീകരിച്ചതും യുഎസ് നയങ്ങളുടെ മെച്ചവും ഈ മേഖലയിലെ ഓഹരികൾക്കു ഏറെ ഗുണംചെയ്തു. ഇക്കാരണങ്ങളാൽ ഇപ്പോഴത്തെ കുതിപ്പ് ഇടക്കാലത്തേക്കുമാത്രമല്ല ദീർഘകാലത്തേക്കും നിലനിൽക്കാനാണ് സാധ്യത. ഇതോടെ ഈ മേഖലകളിൽ കൂടുതൽ മുതൽമുടക്കിനും റേറ്റിംഗ് വർധനയ്ക്കും സാധ്യതയുണ്ട്. മഹാമാരിയുടെ ആനുകൂല്യം ഏറ്റവുംകൂടുതൽ ലഭ്യമായമേഖലകൾ സമീപ, ഹൃസ്വകാലങ്ങളിൽ കാര്യമായ വ്യതിയാനമില്ലാതെതുടരും. ബിസിനസിലെ സമീപകാലലാഭവും മറ്റുമനുസരിച്ച് അവനന്നായി പുനർമൂല്യനിർണയം ചെയ്യപ്പെട്ടതിനാൽ കൂടിയവിലകളാണ് അവയ്ക്കിപ്പോഴുള്ളത്. വളർച്ചോൻമുഖമായ ചാക്രിക മേഖലകൾ, വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യരംഗം, ലോഹങ്ങൾ എന്നീമേഖലകളിലേക്കു കൂടുതൽ ശ്രദ്ധതിരിയുകയും അവ മികച്ചപ്രകടനം കാഴ്ചവെക്കുകയും ചെയ്യും. സാമ്പത്തികരംഗത്തെ ഏറ്റവുംവലിയ വെല്ലുവിളി വർധിക്കുന്ന വിലക്കയറ്റമാണ്. ബോണ്ട് നേട്ടം വർധിക്കാൻ ഇതിടയാക്കും. എന്നാൽ 2020 ഡിസംബർ മുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായതിനാൽ വിപണിയിൽ ഇത് അത്ഭുതമൊന്നും സൃഷ്ടിക്കില്ല. നാണയപ്പെരുപ്പവും യുഎസ് സമ്പദ്ഘടനയിലെ ബോണ്ട് നേട്ടവുമായിരിക്കും കൂടുതൽ പ്രധാനം. കാരണം ആഗോള പണമൊഴുക്കും പലിശനിരക്കുംമറ്റും നിർണയിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും 2020 ഡിസംബറിലും 2021 ജനുവരിയിലും യഥാർത്ഥ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് പ്രതീക്ഷക്കൊപ്പം തന്നെയാണ്. സമ്പദ്രംഗം സാധാരണനില വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ പണം എത്തിച്ചേരുമെന്നു കരുതുന്നുണ്ട്. പണപ്പെരുപ്പവും വാക്സിനിലുള്ള പ്രതീക്ഷയുംകാരണം ബോണ്ട് നേട്ടം വർധിക്കാൻ തുടങ്ങിയിരിക്കുന്നു. യുഎസിന്റെ 10 വർഷ ബോണ്ട് യീൽഡ് 1.5 ശതമാനമായി വർധിച്ചിട്ടുണ്ട്. 2021 ഡിസമ്പറിൽ ഇത് 2 ശതമാനത്തിലെത്തും. ഓഹരികളുമായി തുലനം ചെയ്യുമ്പോൾ റിസ്ക് കുറഞ്ഞ സർക്കാർ ബോണ്ടുകൾക്ക് ആകർഷണം കൂടും. ഓഹരികളുടെ കൂടിയ മൂല്യനിർണയം പരിഗണിക്കുമ്പോൾ റിസ്കിനുള്ള പ്രതിഫലം എന്ന നിലയിലാണിത്. കോവിഡിനുമുമ്പുള്ള കാലത്തേക്ക് സാമ്പത്തികനില മടങ്ങിവരുവോളം വിപണിയിൽ ആവശ്യത്തിനു പണമെത്തിക്കുമെന്നും പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമെന്നുമുള്ള അമേരിക്കൻ കേന്ദ്ര ബാങ്ക് ഉൾപ്പടെ കേന്ദ്ര ബാങ്കുകളുടെ ഉറപ്പുണ്ടെങ്കിലും മുന്നോട്ടുപോകുന്തോറും ഓഹരികളുടെപ്രകടനം സാധാരണ നിലയിലേക്കു നീങ്ങാനാണിട. വൻതോതിലുള്ള പണമൊഴുക്കുകാരണം സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും വർധിക്കുമെന്നതിനാൽ വിപണിയിലെ പലിശനേട്ടം കൂടുകതന്നെചെയ്യും. പോർട്ഫോളിയോ അവലോകനത്തിനും പുനർക്രമീകരണത്തിനും പറ്റിയസമയമാണിത്. വിലയേറിയ ഓഹരികളിൽനിന്നും മേഖലകളിൽ നിന്നും മൂല്യമേറിയതും വളർച്ചാസാധ്യത കൂടിയതുമായ അടിസ്ഥാന സൗകര്യമേഖല, വ്യവസായ, ലോഹമേഖലകൾ എന്നിവയുടെ ഓഹിര മിശ്രണത്തിലേക്കു മാറുകയാണുവേണ്ടത്. ടെക്നോളജി, ആരോഗ്യ സുരക്ഷാരംഗങ്ങൾ എന്നിവയുടെ വിലകൂടിയ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം തുടരും എന്നകാര്യം ശ്രദ്ധിക്കണം. പോർട്ഫോളിയോ സന്തുലിതമാക്കുന്നതിന് കടപ്പത്ര മേഖലയിലേക്കും തിരിയാവുന്നതാണ്. ആഗോള വിപണിയിലെ ഏകീകരണം ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ ബാധിക്കും. ആഗോളതലത്തിൽ റിസ്കെടുക്കാൻ തയാറായി നിക്ഷേപകർ മുന്നോട്ടുവരുന്നതിനാൽ വിദേശസ്ഥാപനങ്ങൾ ധാരാളം ഓഹരികൾ വാങ്ങുന്നത് എക്സ്ചേഞ്ച് വിപണികളിൽ നല്ല കുതിപ്പുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക വീണ്ടടുപ്പും നയപരമായ പരിഷ്കാരങ്ങളും കാരണം ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ മേൽക്കൈഉണ്ട്. ചില്ലറ നിക്ഷേപകരുടെ എണ്ണം വർധിച്ചതും കുതിപ്പിനു സഹായകമായി. ബജറ്റ് നൽകിയ പിന്തുണയും വരാനിരിക്കുന്ന പരിഷ്കരണങ്ങളും വിപണിയിൽ വർധിച്ച കുതിപ്പിനിടയാക്കുകയും ചെയ്യും. ഇന്ത്യയുടെ മികച്ച പ്രകടനം തീർച്ചയായും നിലനിൽക്കുമെന്ന് അനുമാനിക്കാം. ഹ്രസ്വകാലയളവിൽ കുതിപ്പിന് ഏകീകരണം ഉണ്ടാവും. പ്രധാനമായും ആഗോള ഘടകങ്ങളാണിതിനുപിന്നിൽ. എന്നാൽ ഇടക്കാല, ദീർഘകാല പ്രവണത ഇതുപോലെതന്നെ തുടരാനാണിട. പ്രതീക്ഷിതമായ ഈ ഏകീകരണത്തിനിടയിലോ അതിനുശേഷമോ വർധിക്കുന്ന ബോണ്ട് നേട്ടങ്ങളുടേയും വിലക്കയറ്റത്തിന്റേയും ഒരുഘട്ടത്തിലേക്കു നീങ്ങിയേക്കും. കാരണം പരിഷ്കരണങ്ങളുടേയും കൂടിയസാമ്പത്തിക വളർച്ചയുടേയും പൂർണ പ്രയോജനം ഓഹരി വിപണിയിൽ ഇനിയും പ്രതിഫലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗുണകരമായ ഒരുകാര്യം എന്തെന്നാൽ, വിപണിയിലെ കൂടിയവിലകൾ തിരുത്തലിനു വിധേയമാകും, എന്നാൽ തിരിച്ചു വരവിന്റെ നിരക്ക് മഹാമാരിയുടെ കാലത്തെ അത്ര ഉയരത്തിലായിരിക്കില്ല. 2021ൽ പണനയം ആകർഷകമായിരിക്കും, കൂടിയ യീൽഡ്കാരണം പണം കട വിപണിയിലേക്കും പോവാം. കൂടിയ പണമൊഴുക്കും പണനയവും 2022ൽ വിപരീത തലത്തിൽ ആവുമെന്നുകരുതപ്പെടുന്നു. പ്രത്യാശ നിലനിർത്താനും ഓഹരികളിൽ പണംമുടക്കാനും അനുകൂലമാണ് ഓഹരി വിപണി ഇപ്പോൾ. വിലകുറയുമ്പോൾ വാങ്ങാൻ ഏറ്റവും പറ്റിയ സമയം. വാങ്ങിയ ഓഹരികൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതും ഗുണകരമാണ്. പോർട്ഫോളിയോ അവലോകനം ചെയ്യാനും വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും വിലകുറഞ്ഞ ഓഹരികളിലേക്കും മേഖലകളിലേക്കുംതിരിയാനും അനുയോജ്യമായ സമയമാണിത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉറച്ച വളർച്ചയുടെ പാതയിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ സമ്പത്തുസൃഷ്ടിക്കാൻ കഴിയും. കഴിഞ്ഞ 3-4 പാദങ്ങളിൽ ഉണ്ടായ നേട്ടങ്ങളുടെ പാശ്ചാത്തലത്തിൽ സമീപകാലത്ത് ഏകീകരണം ഉണ്ടാകും. ഈസാഹചര്യത്തിൽ മൊത്തമായ നിക്ഷേപം നിർദ്ദേശിക്കുന്നില്ല. നേരിട്ടുള്ള ഓഹരികളിലും മൂച്വൽഫണ്ടിലും എസ്ഐപി മാതൃകയിൽ മൂല്യാധിഷ്ഠിത വാങ്ങൽ ഗുണകരമാണ്. ടെക്, ഫാർമ, കെമിക്കൽ, ചാക്രിക, കടപ്പത്ര ഓഹരികളടങ്ങിയ സന്തുലിത പോർട്ഫോളിയോ ആയിരിക്കും പ്രയോജനകരം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3ea5upC
via IFTTT