121

Powered By Blogger

Saturday, 5 December 2020

നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പര്‍പ്പസ് റൗണ്ട് ടേബ്ള്‍

കൊച്ചി: നന്മ ചെയ്യുന്നതാണ് ഉത്തമ ബിസിനസ് മാതൃകയെന്ന് പ്രമുഖ ബ്രാൻഡിംഗ് ഏജൻസിയായ ഓർഗാനിക് ബിപിഎസ് സംഘടിപ്പിച്ച ആദ്യ പർപ്പസ് റൗണ്ട് ടേബിളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ താൽപ്പര്യങ്ങൾ കൂടി കണക്കിലെടുക്കുന്ന ഉന്നതമായ ഉദ്ദേശ്യങ്ങളുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമേ ഇനിയുള്ള കാലത്ത് നിലനിൽപ്പുണ്ടാവുകയുള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് സാരഥികളും വിദ്ഗധരുമാണ് പർപ്പസ് റൗണ്ട് ടേബിളിൽ പങ്കെടുത്തത്. ലാഭം ബിസിനസിന്റെ ഉപോത്പ്പന്നം മാത്രമായാണ് താൻ കാണുന്നതെന്ന് ദുബായിൽ നിന്ന് സംസാരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സിഎംഡി ഡോ ആസാദ് മൂപ്പൻ പറഞ്ഞു. കുറച്ചുകാലം മുമ്പ് മുംബൈയിൽ വെച്ച് പരിചയപ്പെട്ട കൊറിയർ ബിസിനസ് ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ആസ്റ്റർ വളണ്ടിയേഴ്സ് എന്ന സന്നദ്ധസേവകരുടെ കൂട്ടായ്മ ആരംഭിക്കാൻ തനിയ്ക്ക് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ആ കൊറിയർ കമ്പനിയുടെ 270 ജീവനക്കാരിൽ മുഴുവൻപേരും കേൾവി-സംസാര പരിമിതിയുള്ളവരായിരുന്നു. അതായിരുന്നു ആ ചെറുപ്പക്കാരന്റെ പർപ്പസ്. ആരോഗ്യരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ സാധാരണസമയത്ത് 50% ശേഷി മാത്രം വിനിയോഗിക്കപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ രോഗനിർണയസംവിധാനങ്ങളുടെ ഉപയോഗിക്കാതെ പോകുന്ന ശേഷി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് വലിയ ഇളവോടെ നൽകിയത് ചുറ്റുപാടുമുള്ള വൈദ്യസമൂഹത്തിന്റെയും ആസ്റ്റർ ടീമംഗങ്ങളുടേയും കാഴ്ച്ചപ്പാടിലും ദീർഘകാലം കൊണ്ട് ഗ്രൂപ്പിന്റെ പ്രവർത്തനമികവിലുമുണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹം അനുസ്മരിച്ചു. സമൂഹമാധ്യമങ്ങൾ അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്ന ഇക്കാലത്ത് ബ്രാൻഡുകൾ ഉത്തരവാദിത്തം പുലർത്തിയേ മതിയാകൂ. സമുദായസേവനം വെറും സ്പോൺസർഷിപ്പല്ലെന്ന് സ്പെയിനിലെ ബാർസലോണയിൽ നിന്ന് റൗണ്ട് ടേബിളിൽ പങ്കെടുത്ത ഐജിസിഎടി (ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോണമി, കൾച്ചർ, ആർട്സ് ആൻഡ് ടൂറിസം) പ്രസിഡന്റും ഗ്യാസ്ട്രോണമി അവാർഡ്സ് സഹസ്ഥാപകയുമായ ഡോ ഡെയാൻ ഡോഡ് പറഞ്ഞു. പല ബിസിനസ്സുകാരും പരിസ്ഥിതിയെ പരിഗണിക്കുന്നില്ല. എന്നാൽ പുതിയ തലമുറ കൂടുതൽ ഉത്തരവാദിത്തമുള്ളവരാണ്. പരിസ്ഥിതിയെ പരിഗണിക്കാത്തവരെ അവരും പരിഗണിക്കില്ല. ഇത് ബിസനസ്സുകളുടെ വിശ്വാസതകർച്ചയ്ക്ക് കാരണമാകും. സമൂഹതാൽപ്പര്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന പർപ്പസ് ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പ് തന്നെയില്ലെന്ന കാര്യം മറക്കരുതെന്ന് ഇക്യൂബ് ഇൻവെസ്റ്റ്മെന്റസ് അഡൈ്വസേർ ഡോ മുകുന്ദ് രാജൻ ഓർമിപ്പിച്ചു. പ്രോഫിറ്റും പർപ്പസും വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതിയേയും സമൂഹത്തേയും പരിഗണിക്കുന്ന ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന ഹയർ പർപ്പസ് ഉള്ള സ്ഥാപനങ്ങളിലേയ്ക്കു മാത്രമേ ഇനിയുള്ള കാലത്ത് നിക്ഷേപങ്ങൾ എത്തുകയുള്ളുവെന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ചുറ്റുമുള്ള സമുദായത്തിന്റേയും പൊതുവായ പൊരുത്തമാണ് പർപ്പസെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ബോർഡ് അംഗവും എച്ച് ആർ ആൻഡ് കമ്യൂണിക്കേഷൻസ് പ്രസിഡന്റുമായ റുസ്ബെ ഇറാനി പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ പർപ്പസ് അതിന്റെ ജീവിതകാലയളവിൽ ചിലപ്പോൾ മാറിയെന്നു വരും, എന്നാൽ മൂല്യങ്ങൾ എക്കാലത്തേയ്ക്കുമുള്ളതാണ്. ബ്രാൻഡുകൾ നിറവേറ്റുന്ന അടിസ്ഥാനപരമായ താൽക്കാലിക ആവശ്യങ്ങളേക്കാൾ അവയുടെ ആത്യന്തികമായ ഉദ്ദേശ്യങ്ങളെയാണ് പുതിയ തലമുറ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ ബ്രാൻഡ് സ്റ്റോറികൾ പറയുന്നതാകും ഇനിയുള്ള കാലത്തിന്റെ കമ്യൂണിക്കേഷൻ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെയും പരിസ്ഥിതിയേയും കണക്കിലെടുക്കുന്ന ബിസിനസ് ലീഡർമാർക്കു മാത്രമേ സ്ഥാപനങ്ങളെ പ്രസ്ഥാനങ്ങളാക്കാൻ കഴിയുവെന്ന് റൗണ്ട് ടേബിളിന്റെ മോഡറേറ്ററായിരുന്ന ഗ്രോത്ത് മൾട്ടിപ്ലെയറും മെന്ററുമായ വി കെ മാധവ് മോഹൻ പറഞ്ഞു. ഓർഗാനിക് ബിപിഎസിന്റെ ഇരുപത്തൊന്നാം വാർഷികത്തോടനുബന്ധിച്ച് തുടക്കമിട്ട സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഓർഗാനിക് ബിപിഎസ് സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ആശയങ്ങളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ യുഎൻ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നുന്ന ഒരു പർപ്പസ് ചാർട്ടർ ഉണ്ടാക്കുകയാണ് സെന്ററിന്റെ ആദ്യപടി. 2020 ഡിസംബർ 1ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് എന്നിവർ ചേർന്നാണ് സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസ് ഉദ്ഘാടനം ചെയ്തത്.

from money rss https://bit.ly/3lJF8ej
via IFTTT

Related Posts:

  • സാമ്പത്തിക ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലേയ്ക്ക്: ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ മൂല്യമുയര്‍ന്നുലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിന്റെ സൂചനകൾ നൽകി ഡിജിറ്റൽ പെയമെന്റുകളുടെ എണ്ണത്തിൽ കാര്യമായ വർധന. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം യുണിഫൈഡ് പെയ്മ… Read More
  • ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി: വിശദാംശങ്ങളറിയാംരാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാൻ തീരുമാനിച്ചതോടെ ബാങ്കുകൾ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾ പ്രവൃത്തിസമയത്… Read More
  • സ്വര്‍ണവില പവന് 200 രൂപകൂടി 30,400 രൂപയായിസ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയാണ് വർധിച്ചത്. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ച… Read More
  • ഐ.പി.ഒയുമായി മുന്നോട്ടുപോകുമെന്ന് എൽ.ഐ.സി.മുംബൈ: കോവിഡ്-19 വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും ഐ.പി.ഒ. പദ്ധതിയിൽനിന്ന് പിന്നാക്കം പോകില്ലെന്ന് എൽ.ഐ.സി. മാനേജിങ് ഡയറക്ടർ വിപിൻ ആനന്ദ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.പി.ഒ. … Read More
  • ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണംമുംബൈ: നേട്ടത്തിലാണണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികൾ നേ… Read More