121

Powered By Blogger

Friday, 29 November 2019

വിലകൂടിയ ഓഹരികളില്‍ നിന്നുള്ള മാറ്റം നിര്‍ണായകം

കഴിഞ്ഞ വാരം വിപണി തുടങ്ങിയത് നല്ലനിലയിൽ ആയിരുന്നെങ്കിലും ചൈന-യുഎസ് വ്യാപാര ഉടമ്പടി വൈകാൻ ഇടയുണ്ടെന്ന സംശയം കാരണം വില കൂടിയ ഓഹരികളുടെ വിൽപന അനിശ്ചിതമായാണ് ക്ളോസ് ചെയ്തത്. എന്നാൽ ഈയാഴ്ച ഇത് സന്തുലിതമാക്കപ്പെട്ടു. പുറമേ അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മിനിട്ട്സ് പുറത്തു വന്നതും യുഎസിന്റെ എച്ച് 1 ബി വിസ നിയമങ്ങൾ കർശനമാക്കിയതും ഇന്ത്യയിലും വിദേശത്തും പ്രതികൂല അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കൂടിയ വിലകൾ കാരണം മകച്ച ആഭ്യന്തര ഓഹരികൾ അനുകൂലാവസ്ഥ നിലനിർത്താൻ പണിപ്പെടുകയാണ്. ഹൃസ്വ കാലത്തേക്ക് നല്ല പ്രകടനം നടത്താവുന്ന വിധം ഒരു ഗതിമാറ്റവും പ്രതീക്ഷിക്കന്നുമില്ല. വൻകിട ഓഹരികളുടെ കൂടിയ മൂല്യനിർണയവും മോശമായ ധനസ്ഥിതിയും കാരണം ചില ഏകീകരണങ്ങൾ മുന്നിൽ കാണുന്നുണ്ട്.താഴെപ്പോയ ഓഹരികളും മേഖലകളുമായിരിക്കും മുന്നോട്ടുള്ള അടുത്ത നീക്കം നയിക്കുക എന്നുവേണം കരുതാൻ. മൂല്യ നിർണയത്തിന്റെ കാര്യത്തിൽ വൻകിട നാമങ്ങൾ താഴോട്ടു വരുമെന്നാണ് വിലയിരുത്തൽ. രണ്ടാം പാദ ജി ഡി പി കണക്കുകളിലാണ് ഈ വാരം പ്രധാനമായും വിപണിയുടെ ശ്രദ്ധ. ഒന്നാം പാദത്തിൽ റിപ്പോർട്ടു ചെയ്ത 5 ശതമാനത്തേക്കാൾ കുറവായിരിക്കും അതെന്നാണ് പൊതുവേ വിലയിരുത്തൽ. ഡിസംബർ 5നു ചേരുന്ന റിസർവ് ബാങ്ക് നയ സമ്മേളനവും വിപണി ഉറ്റുനോക്കുന്നു. റിപ്പോ നിരക്ക് 25 ബി പി എസ് കുറച്ച് 4.9 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃവില വർധനയും കമ്മിയിലെ വിടവും വർധിക്കുകയാണെങ്കിലും സാമ്പത്തിക രംഗത്തെ വേഗക്കുറവ് തന്നെയാവും തീരുമാനത്തെ മുഖ്യമായും സ്വാധീനിക്കുക. റിസർവ് ബാങ്ക് ഉദാരമനസ്ഥിതിയോടെ നിലപാടെടുക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 2020 ഫെബ്രുവരിയിലെ അടുത്ത നയസമ്മേളനത്തിൽ കൂടുതൽ ഇളവുകൾക്കായി അന്തരീക്ഷം പാകപ്പെടുമെന്നും കരുതുന്നു. നിരക്കുകൾ മാറിക്കൊണ്ടിരിക്കുന്ന ബാങ്ക് ഓഹരികൾ പോലെയുള്ളവയ്ക്ക് ഇത് ഗുണകരമായിരിക്കും. എന്നാൽ റിസർവ് ബാങ്കിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നാൽ വിപണിയുടെ ഗതിവേഗത്തെ ഹൃസ്വകാലത്തേക്കെങ്കിലും അതു ബാധിക്കും. ആവശ്യത്തേയും ഉൽപന്ന വിലകളെയുംകീഴ്പ്പെടുത്തുന്ന വിധത്തിൽ ലോഹ മേഖലയിലെ പ്രകടനം മോശമായിരിക്കുന്നു. ചൈന-യുഎസ് വ്യാപാര ഉടമ്പടിയിലെ പ്രശ്നങ്ങളും ബ്രെക്സിറ്റുമാണ് ഇതിനു കാരണം. ഈ മേഖലകളിലെ കുറഞ്ഞ ഉൽപാദനവും കനത്ത ബാലൻസ് ഷീറ്റും കാരണം ഹൃസ്വകാലയളവിൽ ഉത്സാഹരഹിതമായ പ്രവണത തുടരാനാണിട. ഈ മേഖലയെക്കുറിച്ച്മതിപ്പ് പ്രതികൂലമാണ്. യുഎസ് പൊതു തെരഞ്ഞെടുപ്പ് 2019 ഡിസംബർ 19 ന് നടക്കാനിരിക്കുകയാണ്. പുതിയ പദ്ധതിയുമായി കൂടുതൽ വ്യക്തമായ ഒരു ചിത്രം ഇതോടെ ഉരുത്തിരിഞ്ഞേക്കും. അടുത്ത രണ്ടു പാദങ്ങളിലായി ആഗോള സ്ഥിതിഗതികളിലുണ്ടാകാവുന്ന മാറ്റത്തിന്റെ പാശ്ചാത്തലത്തിൽ ഉൽപന്ന ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. നിക്ഷേപകർ അനുകൂല മനസ്ഥിതിയോടെ ഈ മേഖലയെ സശ്രദ്ധം വീക്ഷിക്കേണ്ടതാണ്. വ്യാപാര ഉടമ്പടിയിലെ പുതിയ പ്രേരകങ്ങളും ആഭ്യന്തര ലാഭ വളർച്ചയിലെ വീണ്ടെടുപ്പും കഴിഞ്ഞ മൂന്നുമാസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പ്രഖ്യാപനങ്ങളും നൽകിയ പിന്തുണയോടെ ഈ വാരം വിപണി റെക്കാർഡുയരത്തിൽ എത്തിയിട്ടുണ്ട്. ഭാവിയിൽ സർക്കാർ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നു. എങ്കിലും ഈ നേട്ടങ്ങൾ പിടിച്ചു നിർത്താൻ വിപണിക്കു സാധ്യമായിട്ടില്ല. കാലാവധി അവസാനിക്കുന്നതിനു മുമ്പുള്ള അസ്ഥിരത, രാഷ്ട്രീയ നാടകങ്ങൾ, വരാനിരിക്കുന്ന ജി ഡി പി കണക്കുകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ, റിസർവ് ബാങ്ക് തീരുമാനങ്ങളുടെ ഭാവി സൂചനകൾ എന്നിവ ചേർന്നു സൃഷ്ടിച്ച സാഹചര്യത്തിന് വിപണി കീഴ്പ്പെടുകയാണുണ്ടായത്. കൂടിയ മൂല്യനിർണയത്തിൽ ഓഹരികൾ വിൽക്കാൻ ഇത് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉയർന്ന മൂല്യ നിർണയം വിശാല വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നത് തടയുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. ഉയർന്ന മൂല്യനിർണയമുള്ള ഓഹരികളിൽ നിന്നു മാറി, സാമ്പത്തിക രംഗം നവീകരിക്കപ്പെടുമ്പോൾ ഗുണം ലഭിക്കുന്ന മേഖലകളിലേക്കും ഓഹരികളിലേക്കും, മൂല്യമുള്ള ഓഹരികളും നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളിലേക്കും തിരിയുന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച തന്ത്രം. വിദേശ ധനത്തിന്റെ കൂടിയ ഒഴുക്കും ഓഹരി വിറ്റഴിക്കലിലൂടെ ധന പ്രതിസന്ധി സർക്കാർ നേരിടുമെന്ന വിശ്വാസവും ദീർഘകാടാടിസ്ഥാനത്തിൽ വിപണിയുടെ ഉൻമേഷം നില നിർത്തുമെന്ന് കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) change from expensive stocks is crucial

from money rss http://bit.ly/37KuIoW
via IFTTT