121

Powered By Blogger

Wednesday, 5 February 2020

ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി; നട്ടംതിരിഞ്ഞ് പൂക്കച്ചവടക്കാരനും ഭാര്യയും

ബെംഗളൂരു: കർണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി രൂപ. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണംവന്നതെങ്കിലും സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥർ ചന്നപട്ടണയിലെ ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് ബാങ്കധികൃതർ അക്കൗണ്ട് മരവിപ്പിച്ചു. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഡിസംബർ രണ്ടിന് ബാങ്കിൽനിന്നുള്ളവർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യിലെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. ജൻധൻ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു. മാസങ്ങൾക്കുമുമ്പ് ഒാൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് ഇവരെ അറിയിക്കുകയുംചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കിൽ 6,900 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയിദ് പറഞ്ഞു. തുടർന്ന് ബാങ്ക്അക്കൗണ്ട് വിവരങ്ങൾ ഇയാൾക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാൾ പിന്നീട് വിളിച്ചതായി സയിദ് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അക്കൗണ്ടിൽ മൂന്നുമാസത്തിനിടെ ഒട്ടേറെ ഇടപാടുകളെന്ന് ബാങ്ക് ബെംഗളൂരു: ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിൽ 30 കോടി രൂപ നിക്ഷേപം വന്നതിൽ വിശദീകരണവുമായി എസ്.ബി.ഐ. മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് ഈ അക്കൗണ്ടിലൂടെ നടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണയായി 30 കോടി രൂപ അക്കൗണ്ടിലേക്ക് വന്നതല്ല. 30 മുതൽ 40 ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. ബെംഗളൂരുവിൽ മാത്രമല്ല, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകൾ മുമ്പ് നടന്നിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിക്കുകയായിരുന്നു. ഉടമ അധികം ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഒട്ടേറെപ്പേരെ പല പേരിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നത്. അക്കൗണ്ട് ഉടമ ഒ.ടി.പി. നമ്പറും മറ്റു വിവരങ്ങളും കൈമാറിയതാണ് തട്ടിപ്പിന് കാരണമായതെന്നാണ് നിഗമനം. Content Highlights:30 crore gets credited in flower vendors wife bank account

from money rss http://bit.ly/3bhWdI4
via IFTTT