121

Powered By Blogger

Wednesday, 25 March 2015

ജയലളിത തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ ഉടന്‍ തിരിച്ചെത്തുമെന്ന്‌ പനീര്‍ശെല്‍വം









Story Dated: Wednesday, March 25, 2015 05:35



mangalam malayalam online newspaper

ചെന്നൈ: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിത വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന്‌ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. നിയമസഭയില്‍ സംസാരിക്കവെയാണ്‌ ജയലളിതയുടെ മടങ്ങിവരവിനെ കുറിച്ച്‌ പനീര്‍ശെല്‍വം സൂചന നല്‍കിയത്‌.


ജയലളിത കാണിച്ചുവന്ന വഴിയിലൂടെ മുന്നേറുന്ന നമുക്കിടയിലേക്ക്‌ മുഖ്യമന്ത്രിയായി ജയലളിത തിരിച്ചെത്തുന്നകാലം അകലെയല്ലെന്നാണ്‌ പനീര്‍ശെല്‍വം സഭയില്‍ വ്യക്‌തമാക്കിയത്‌. സംസ്‌ഥാന ബജറ്റിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ 'പുരട്‌ചി തലൈവി അമ്മ'യുടെ കൃപയാണെന്ന്‌ വ്യക്‌തമാക്കിയ പനീര്‍ശെല്‍വം പ്രതിഫലമായി യാതൊന്നും പ്രതീക്ഷിക്കാതെയാണ്‌ അമ്മ തന്റെ ജീവീതം തമിഴ്‌ ജനതയ്‌ക്കായി മാറ്റിവച്ചതെന്നും സഭയെ ഓര്‍മപ്പെടുത്തി.


അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പെട്ടതോടെയാണ്‌ ജയലളിതയ്‌ക്ക് മുഖ്യമന്ത്രി സ്‌ഥാനം നഷ്‌ടമായത്‌. തുടര്‍ന്ന്‌ വിശ്വസ്‌തനായ പനീര്‍ശെല്‍വത്തെ സര്‍ക്കാരിന്റെ നേതൃത്തം ഏല്‍പ്പിച്ച ജയലളിയ മടങ്ങിവരവിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്‌.










from kerala news edited

via IFTTT