121

Powered By Blogger

Wednesday, 25 March 2015

ക്ഷേത്രവഴി തടസപ്പെടുത്തുന്ന വ്യക്‌തിക്ക്‌ എസ്‌.ഐയുടെ പച്ചക്കൊടി











Story Dated: Tuesday, March 24, 2015 02:28


കൊയിലാണ്ടി: വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ക്ഷേത്രത്തിലേക്കുള്ള വഴി ഉടമസ്‌ഥതയുടെ പേരില്‍ തടസപ്പെടുത്തിയ സ്വകാര്യവ്യക്‌തിയുടെ നടപടികള്‍ക്ക്‌ എസ്‌.ഐ പച്ചക്കൊടി കാട്ടുന്നുവെന്ന്‌ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍.


കാപ്പാട്‌ താവണ്ടി ഭഗവതി ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗതമായ പൊതുവഴിസ്‌ഥലം ഉടമയായ സ്വകാര്യവ്യക്‌തിയും മകനും ഭൂമാഫിയക്ക്‌ വേണ്ടി മണലെടുത്തും കുഴിയെടുത്തും തടസപ്പെടുത്തി ക്ഷേത്ര മഹോസത്സവം പോലും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അടിക്കടി വഴി തടസപ്പെടുത്തുന്നതിന്റെ പേരില്‍ ക്ഷേത്ര കമ്മിറ്റിയും പരിസരവാസികളും കൊയിലാണ്ടി പോലീസില്‍ പരാതിപ്പെട്ടെങ്കിലും എസ്‌.ഐ രാമകൃഷ്‌ണന്‍ സ്‌ഥലം ഉടമയുടെയും മണല്‍ മാഫിയയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണ്‌ നടത്തിയതെന്നും ഇവര്‍ കുറ്റപ്പെടുത്തി. നിലവിലുള്ള വഴിക്കെതിരേ സ്‌ഥലമുടമ പരിസരവാസികളായ നാല്‌ വീടുകള്‍ക്കെതിരേ നല്‍കിയ കേസ്‌ ഇപ്പോള്‍ കൊയിലാണ്ടി മുന്‍സിഫ്‌ കോടതിയുടെ പരിഗണനയിലാണ്‌.


ഈ കേസില്‍ നാല്‌ പേര്‍ക്കെതിരേ കോടതി ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍ വിശ്വാസികള്‍ക്കെതിരായോ ക്ഷേത്രഭാരവാഹികള്‍ക്കെതിരായോ ഇഞ്ചക്ഷന്‍ നിലവിലില്ലാതിരുന്നിട്ടും ഇതിന്റെ പേരില്‍ സ്‌ഥലമുടമ പോലീസിനെ കൂട്ടുപിടിച്ച്‌ ക്ഷേത്രവഴി തടസപ്പെടുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മറ്റൊരു വ്യക്‌തിയുമായി സ്‌ഥലം ഉടമ നടത്തിയ കേസില്‍ ക്ഷേത്രത്തിലേക്കുള്ള ഈ വഴി സ്‌ഥിരീകരിക്കുന്നതായി അഡ്വക്കറ്റ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുളളതായും ഭാരവാഹികള്‍ പറഞ്ഞു.


ബന്ധപ്പെട്ട വില്ലേജ്‌ അധികൃതരുടേയും പഞ്ചായത്ത്‌ അധികൃതരുടെയും സ്‌ഥലം പരിശോധനാ റിപ്പോര്‍ട്ടുകളും പ്രസ്‌തുത വഴി സ്‌ഥിരീകരിച്ചിട്ടുള്ളതാണ്‌. ഒരു വര്‍ഷം മുമ്പ്‌ ക്ഷേത്രകമ്മിറ്റിയുടെ പരാതിയിന്മേല്‍ പോലീസ്‌ ഇടപെട്ട്‌ വഴി തടസപ്പെടുത്തരുതെന്ന്‌ സ്‌ഥലം ഉടമയ്‌ക്ക് താക്കീത്‌ നല്‍കുകയുമുണ്ടായി. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ക്ഷേത്ര വഴിയില്‍ കല്ലും മണലും ഇറക്കി മാര്‍ഗ തടസമുണ്ടാക്കിയ ഇദ്ദേഹത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും എസ്‌.ഐ ഏകപക്ഷീയമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും വഴി തടസം നീക്കിയ ഭാരവാഹികളെ സ്‌റ്റേഷനില്‍ കൊണ്ടുപോയി തടവില്‍ വയ്‌ക്കുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.


എസ്‌.ഐയുടെ നടപടിക്കെതിരേ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളായ മാട്ടുമ്മല്‍ കൃഷ്‌ണന്‍, താവണ്ടി ബാലന്‍, ഷിജു മൊളുവക്കരക്കണ്ടി ഭാസ്‌കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT