Story Dated: Wednesday, March 25, 2015 07:07
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയ്‌ക്കും പ്രസിഡന്റ് പ്രണബ് മുഖര്‍ജി മാര്‍ച്ച് 27, 30 ദിവസങ്ങളില ഭാരത രത്ന കൈമാറും.
വാജ്‌പേയിയുടെ ഡല്‍ഹിയിലെ താമസ സ്‌ഥലത്ത് എത്തിയാകും പ്രസിഡന്റ് മാര്‍ച്ച് 27ന് ഭാരത രത്ന പുരസ്‌കാരം കൈമാറുക. വൈകിട്ട് അഞ്ചിന് വാജ്‌പേയിയുടെ താമസ സ്‌ഥലത്തെത്തുന്ന പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളും സ്വീകരിക്കും. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സ്‌മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം രാഷ്‌ട്രപതി ഭവനില്‍ നിന്നും മാര്‍ച്ച് 30നാകും ഭാരത രത്ന ഏറ്റുവാങ്ങുക.
കഴിഞ്ഞ ഡിസംബര്‍ 24നാണ് പ്രസിഡന്റ് ഇരുവര്‍ക്കും ഭാരത രത്ന പ്രഖ്യാപിച്ചത്. എറ്റവും സ്വാധീനശക്‌തിയുള്ള നേതാവ്, രാജ്യതന്ത്രജ്‌ഞന്‍ തുടങ്ങിയ നിലകളില്‍ രാജ്യത്തിന് നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരം എന്നീ നിലയിലാണ് വാജ്‌പേയിക്ക് പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ രാജ്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്‌മരിച്ചുകൊണ്ടാണ് മദന്‍ മോഹന്‍ മാളവ്യയ്‌ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
from kerala news edited
via IFTTT