Story Dated: Wednesday, March 25, 2015 02:17
പന്തീരാങ്കാവ്: നല്ലളം പോലീസ് സ്‌റ്റേഷനു കീഴില്‍ പന്തീരാങ്കാവില്‍ പോലീസ് ഔട്ട്‌പോസ്‌റ്റെന്ന പ്രഖ്യാപനം കടലാസില്‍ തന്നെ. മാസങ്ങള്‍ക്കുമുമ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഔട്ട്‌പോസ്‌റ്റ് പ്രഖ്യാപിച്ചത്.എന്നാല്‍ തുടര്‍ നടപടികളെടുക്കാന്‍ ജനപ്രതിനിധികളോ രാഷ്‌ട്രീയനേതാക്കളോ സമ്മര്‍ദം ചെലുത്താത്തത് ഔട്ട് പോസ്‌റ്റ് എന്നത് സ്വപ്‌നം മാത്രമാക്കി മാറ്റുന്നു.
നല്ലളം പോലീസ് സ്‌റ്റേഷന്റെ പരിധി വിഭജിച്ച് പന്തീരാങ്കാവില്‍ സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് ഏറെക്കാലമായി മുറവിളി ഉയരുന്നുണ്ട്. പെരുമണ്ണ, പാലാഴി പോലുള്ള സ്‌ഥലങ്ങളിലേക്കും പന്തീരാങ്കാവ് ബൈപാസിലേക്കും നല്ലളത്തുനിന്ന് സമയത്തിന് എത്താനാവുന്നില്ലെന്ന പരാതിയും നല്ലളം സ്‌റ്റേഷനിലെ കേസുകളുടെ വര്‍ധനയുമാണ് പുതിയ സ്‌റ്റേഷനുവേണ്ടിയുള്ള ആവശ്യമുയര്‍ത്തിയത്. നല്ലളം പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്ുന്ന കേയസുകളില്‍ വലിയൊരു പങ്കും ഈ ഭാഗങ്ങളില്‍നിന്നാണ്.
നിരന്തരമായ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷന് പകരം മന്ത്രി ഔട്ട്‌പോസ്‌റ്റ് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് പന്തീരാങ്കാവ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ സ്‌ഥലം കണ്ടത്തെുകയും കമീഷണര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിച്ച് സംതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പുതിയ സാമ്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കേണ്ടെന്ന പോലീസ് ഉന്നതരുടെ നിലപാടാണ് കാരണമെന്നാണ് അറിയുന്നത്.
ബാങ്ക് കെട്ടിടത്തില്‍ അടിസ്‌ഥാന സൗകര്യമൊരുക്കാന്‍ നാലുലക്ഷം രൂപയാണ് എസ്‌റ്റിമേറ്റിട്ടത്. അംഗീകാരത്തിന് ബാങ്ക് സഹകരണ രജിസ്‌ട്രാര്‍ക്ക് എസ്‌റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വാടക ഉള്‍പ്പെടെ സാമ്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കാനാവില്ലെന്ന പൊലീസ് വകുപ്പിന്റെ നിലപാട് വിനയാവുന്നത്.
from kerala news edited
via IFTTT