Story Dated: Wednesday, March 25, 2015 02:17
തിരുവനന്തപുരം: ജല അഥോറിറ്റി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി മൂന്നുദിവസം കഴിഞ്ഞിട്ടും പേരൂര്‍ക്കട-മെഡിക്കല്‍ കോളജ് ലൈന്‍ പരിധിയിലുള്ള പല ഭാഗങ്ങളിലും വെള്ളമെത്തിയില്ല. പൊട്ടക്കുഴി ഭാഗത്ത് വീടുകളില്‍ വെള്ളമെത്താത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയിലേക്കു ടാങ്കറില്‍ കൊണ്ടുവന്ന വെള്ളം നാട്ടുകാര്‍ സ്വന്തം പാത്രങ്ങളില്‍ ശേഖരിച്ചു. രണ്ടു മണിക്കൂര്‍ റോഡ് ഉപരോധം തുടര്‍ന്നു.
പട്ടം പൊട്ടക്കുഴിക്കു പുറമെ കേശവദാസപുരത്തും ചില ഭാഗങ്ങളിലെ വീടുകളില്‍ വെള്ളമെത്തിയില്ല. ലൈനിലെ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായി ഇല്ലാതായതിനാല്‍ പൂര്‍വസ്‌ഥിതിയിലെത്താന്‍ സമയമെടുക്കുമെന്നാണ് ജല അഥോറിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീടുകളിലേക്കുള്ള ചെറിയ പൈപ്പുലൈന്‍ അടഞ്ഞതാണ് പൊട്ടക്കുഴിയിലെ പ്രശ്‌നം. ഇതു കണ്ടെത്താനുള്ള പരിശോധന നടക്കുന്നുണ്ട്. ഇന്നു തന്നെ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അജയകുമാര്‍ പറഞ്ഞു.
from kerala news edited
via IFTTT