121

Powered By Blogger

Wednesday, 25 March 2015

മാണിയെ പുറത്താക്കാനായി പുതുപ്പള്ളിയില്‍ നിന്നും പാലായിലേയ്‌ക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌









Story Dated: Wednesday, March 25, 2015 04:27



mangalam malayalam online newspaper

കാസര്‍കോട്‌ : ധനമന്ത്രി കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ നിന്നും കെ.എം മാണിയുടെ മണ്ഡലമായ പാലായിലേയ്‌ക്കാണ്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുക. ഏപ്രില്‍ ഒന്‍പതിന്‌ ആരംഭിക്കുന്ന പ്രതിഷേധമാര്‍ച്ച്‌ മാര്‍ച്ച്‌ പത്തിന്‌ പാലായില്‍ അവസാനിക്കുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ ടി.വി രാജേഷ്‌ എം.എല്‍.എ അറിയിച്ചു.


ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളെല്ലാം ബഹിഷ്‌കരിക്കും. മാണിയെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത രീതിയില്‍ ശക്‌തമായ വഴിതടയല്‍ സമരം സംഘടിപ്പിക്കും. ഇതിനായി യുവാക്കളെ അണിനിരത്തുമെന്നും ടി. രാജേഷ്‌ വ്യക്‌തമാക്കി.


വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമം തടയുന്നതിനായി സംസ്‌ഥാനത്ത്‌ കലാ-സാംസ്‌കാരിക സംഗമങ്ങള്‍ സംഘടിപ്പിക്കും. ഭക്ഷണം തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ കോട്ടയത്ത്‌ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്നും ടി.വി രാജേഷ്‌ പറഞ്ഞു.










from kerala news edited

via IFTTT