Story Dated: Wednesday, March 25, 2015 05:00
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനിക മേധാവി ദല്‍ബീര്‍ സിങ് സുഹഖിന് യു.എന്‍ സമാധാന സംരക്ഷണ സമ്മേളനത്തിലേയ്‌ക്ക് ക്ഷണം. യൂ.എന്‍ അംഗരാഷ്‌ട്രങ്ങളുടെ സൈനിക മേധാവികള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. സമാധാന സംരക്ഷണ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ് 27 ന് നടക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണിന്റെ നേതൃത്വത്തിലാണ് സൈനിക മേധാവികളുടെ പ്രഥമസമ്മേളനം നടക്കുന്നത്.
യു.എന്‍ സമാധാന സംരക്ഷണത്തില്‍ ശക്‌തമായ സാന്നിധ്യമാണ് ഇന്ത്യ. ഐക്യരാഷ്‌ട്ര സംഘടനയുടെ സമാധാന ശ്രമങ്ങള്‍ക്ക് ദീര്‍ഘനാളുകളായി ഇന്ത്യ പൂര്‍ണ പിന്തുണയാണ് നല്‍കി വരുന്നത്. ആഫ്രിക്ക പോലുളള രാജ്യങ്ങളിലെ സമാധാന ശ്രമങ്ങള്‍ക്കായി ഇന്ത്യ പതിനായിരക്കണക്കിന് പട്ടാളക്കാരെ അയക്കുന്നുണ്ട് എന്നതിനാല്‍ സമ്മേളനത്തില്‍ ഇന്ത്യയുടെ സാന്നിധ്യം യു.എന്‍ അംഗരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധയമാകും. പാക്കിസ്‌ഥാന്‍ സൈനിക മേധാവിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നത് ഇന്ത്യ-പാക്ക് സൈനിക ബന്ധത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന വാദവും ഉയര്‍ന്നു വരുന്നു.
44 മത് 'പീസ്‌കീപ്പിങ്ങ് മിഷന'ിലേക്ക് ഒരുലക്ഷത്തി എണ്‍പതിനായിരം പട്ടാളക്കാരെ ഇന്ത്യ അയച്ചിരുന്നു. ഇതില്‍ 158 പേര്‍ ദൗത്യത്തിനിടെ ജീവന്‍ ബലികഴിച്ചു. മറ്റു രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്കാണ് ഇത്. സമാധാന സംരക്ഷണത്തിനായുളള പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനോടൊപ്പം പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് യോജിക്കുന്ന തന്ത്രങ്ങള്‍ക്ക് രൂപംകൊടുക്കുക എന്നതും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
from kerala news edited
via IFTTT