Story Dated: Tuesday, March 24, 2015 02:28
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്‌റ്റിനു ഇന്ന് വൈകിട്ട് മൂന്നിന് എല്‍.ഐ.സി ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കമാക്കും. വൈകിട്ട് അഞ്ചിന് വാദ്യമേളം നടക്കും, തുടര്‍ന്ന് ആറിന് നടക്കുന്ന സംസ്‌കാരിക സമ്മേളനം കെ.കുഞ്ഞമ്മത് എം. .എല്‍.എ ഉദ്‌ഘാടനം ചെയ്ും. യ
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.കുമാരന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സിനിമാതാരം മധുപാല്‍ മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ സ്വരാജ് ട്രോഫി നേടിയ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞമ്മതിനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ആദരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്ര യത്തീംഖാന ഗ്രൗണ്ടില്‍ സമാപിക്കും.
രാത്രി എട്ടിന് പേരാമ്പ്രയുടെ രാഷ്‌ട്രീയ സംസ്‌കാരിക ചരിത്രം അനാവരണം ചെയ്യുന്ന ദൃശ്യ ശ്രാവ്യ ശില്‍പം ഒരു ഗ്രാമം കഥ പറയുന്നു അവതരിപ്പിക്കും.നൂറില്‍പരം കലാകാരന്‍മാര്‍ പരിപാടിയില്‍ അണിനിരക്കും. ആര്‍.കെ.രവിവര്‍മ്മ,രാജന്‍ തിരുവോത്ത്, രാധാകൃഷ്‌ണന്‍ ചാലിക്കര, രാജീവ് മമ്മിളി എന്നിവര്‍ നേതൃത്വം നല്‍കും.
25ന് യുവജന സെമിനാര്‍, യുവ പ്രതിഭകളെ ആദരിക്കല്‍,നാടകം ആഫ്‌റ്റര്‍ ആണ്ടിയേട്ടന്‍, ഫോക്ക്‌ലോര്‍ ഷോ എന്നിവ നടക്കും. 26ന് വനിതാ സെമിനാര്‍, കുടുംബശ്രീ കലോത്സവം,ഏകപാത്ര നാടകം അരങ്ങേറും.27 ന് ലോകനാടകദിനാചരണത്തില്‍ നാടക കലാകാരന്മാരെ ആദരിക്കും.
അന്ന് തൊഴിലാളി സദസ്സ്, കോമഡി മെഗാഷോ,നാടകം- പൊക്കന്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും.വ്യാപാരി ഫെസ്‌റ്റിനോടനുബന്ധിച്ച് നഗരങ്ങളില്‍ വ്യാപാരി വ്യവസായികയളുടെ പ്രസക്‌തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.
തുടര്‍ന്ന് ഹരം മസാല മിമിക്‌സ്,നാടകം എന്നിവയും അരങ്ങേറും.29ന് നടക്കുന്ന വികസന സെമിനാറിനോടനുബന്ധിച്ച് പ്രവാസിഫെസ്‌റ്റ്, നൃത്തസന്ധ്യ,മെഗാഷോ എന്നിവയുണ്ടാവും.
സമാപന സമ്മേളനം 30ന് വൈകീട്ട് കെ.കുഞ്ഞമ്മത് എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. കലാസംസ്‌കാരിക രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.പ്രമുഖ ഗായിക പി.മാധുരി പങ്കെടുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളയും തുടര്‍ന്ന് മാതാ പേരാമ്പ്രഅവതരിപ്പിക്കുന്ന ഭാരതീയംദൃശ്യ നൃത്ത പരിപാടിയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
from kerala news edited
via IFTTT