Story Dated: Wednesday, March 25, 2015 02:17
ആനക്കര: ശുകപുരം അതിരാത്രത്തിലെ സാംസ്‌കാരിക വിരുന്നില്‍ പൂതനാമോക്ഷം കഥകളി അരങ്ങേറി. പീശപ്പിള്ളി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ഡപത്തില്‍ കഥകളിയുമായെത്തിയത്. സദനം സദാനന്ദന്‍ പൂതനയായി വേഷമിട്ടപ്പോള്‍ നെടുംപള്ളി രാംമോഹന്‍, പനയൂര്‍ കുട്ടന്‍ എന്നിവര്‍ പാട്ടുമായി അണിനിരന്നു. സദനം ജിബിന്‍ ഇടയ്‌ക്ക, ചെണ്ട എന്നിവയും കലാമണ്ഡലം നാരായണന്‍ മദ്ദളവും വായിച്ചു.
അതിരാത്രത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ കാലങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് യാഗങ്ങളും അതിരാത്രങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ: കെ.എം.ജി. നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജയകുമാറിനെയും പത്നിയേയും അതിരാത്ര സമിതിക്ക് വേണ്ടി കെ.വി. കൃഷ്‌ണനും കെ.എം.ജെ. നമ്പൂതിരിയും പൊന്നാട ചാര്‍ത്തി ആദരിച്ചു. വി.എന്‍. ദേവകി അന്തര്‍ജനം, കെ. കുട്ടന്‍ നായര്‍, പി. ബാലന്‍ നായര്‍, യു. വിശ്വനാഥന്‍, കെ. മണി, ഒ. കൃഷ്‌ണന്‍, എന്‍. തങ്കപ്പന്‍, പി. അജിത്, എന്‍.വി. ഉണ്ണികൃഷ്‌ണന്‍, പി.വി. വിശ്വനാഥന്‍, എം. ശങ്കരനാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT